ആന്ദ്ര സര്‍ക്കാരിന്റെ സിനിമാ അവാര്‍ഡായ നാന്ദി പുരസ്കാരം സ്വന്തമാക്കി മലയാളത്തിന്റെ പ്രിയനടന് സിദ്ധിക്ക്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ് സിദ്ധിക്ക്. ‘ബംഗാരു തല്ലി’ എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് സിദ്ധിക്കിന് പുരസ്കാരം ലഭിച്ചത്. യാഥാര്‍ത്ഥ കഥ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയുടെ സംവിധായകന് മലയാളിയായ രാജേഷ് ടച്ച് റിവറാണ്. ചിത്രം എന്റെ എന്ന പേരില്‍ മലയാളത്തിലേക്കും മൊഴി മാറ്റി അവതരിപ്പിച്ചിട്ടുണ്ട്. 2013-ലെ ചിത്രങ്ങളാണ് നിലവില്‍ അവാര്‍ഡ് പ്രഖ്യാപനത്തിനായി തെരെഞ്ഞെടുത്തത്. സംസ്ഥാന വിഭജനത്തെത്തുടര്‍ന്ന് 2012 ശേഷമുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നില്ല. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും മലയാളിയായ ഇടുക്കി സ്വദേശി രാജേഷാണ്.
Post Your Comments