GeneralNEWS

ഒരു ക്രിമിനല്‍ ചെയ്ത കുറ്റത്തിന്‍റെ പേരില്‍ സിനിമാമേഖലയെ കുറ്റപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്ന് സത്യന്‍ അന്തിക്കാട്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയെ കുറ്റപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്‌. സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന പൃഥ്വിരാജിന്‍റെ നിലപാട് മറ്റുള്ളവര്‍ മാതൃകയാക്കണമെന്നും സത്യന്‍ അന്തിക്കാട് കൊച്ചിയില്‍ പറഞ്ഞു.

“നടിക്കെതിരായ അതിക്രമത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ഉറപ്പാണ്.എന്നാല്‍ സിനിമാരംഗത്തുളളവര്‍ അതിനു പിറകിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു ക്രിമിനല്‍ ചെയ്ത കുറ്റത്തിൻറെ പേരില്‍ സിനിമാമേഖലയെ മുഴുവൻ കുറ്റപ്പെടുത്തുന്നത് ശരിയല്ല. സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലന്ന പൃഥ്വിരാജിന്‍റെ നിലപാട് മറ്റുളളവരും പിന്തുടരണം. അക്രമത്തെ ധൈര്യത്തോടെ നേരിട്ട് ജോലിയിലേക്ക് തിരിച്ചെത്തിയ നടിയോട് പൂര്‍ണ ബഹുമാനമുണ്ട്”– സത്യന്‍ അന്തിക്കാട്

shortlink

Post Your Comments


Back to top button