CinemaGeneralNEWS

സിദ്ദിക്ക്- ലാല്‍ കൂട്ടുകെട്ട് വേര്‍പിരിയാന്‍ കാരണം? ലാല്‍ വെളിപ്പെടുത്തുന്നു

മലയാളത്തില്‍ ഒരുപിടി മികച്ച കോമഡി ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു സിദ്ദിക്ക് ലാല്‍. കലാഭവനിലെ മിമിക്രി വേദിയില്‍ നിന്നും തുടങ്ങിയ സൗഹൃദം ഫാസില്‍ ചിത്രങ്ങളുടെ സഹ സംവിധായകരായപ്പോഴും സംവിധായകര്‍ ആയപ്പോഴും കൊണ്ട് നടന്ന സിദ്ദിക്ക് ലാല്‍ കൂട്ടുകെട്ട് ഫ്രെണ്ട്സ് എന്ന ചിത്രത്തിനു ശേഷം പിരിഞ്ഞു. അതിനു ശേഷം 17 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കിംഗ്‌ ലയര്‍ എന്ന ചിത്രവുമായി ഇരുവരും വീണ്ടും ഒരുമിച്ചു. കാലങ്ങള്‍ എത്രയായാലും മലയാളി സിനിമാ പ്രേക്ഷകന് ഈ വേര്‍പിരിയല്‍ എന്തിനായിരുന്നുവെന്ന് അറിയാന്‍ ഒരു കൗതുകം ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ ഇത്രയായിട്ടും രണ്ടു പേരില്‍ ആരുടെയെങ്കിലും അഭിമുഖം കിട്ടിയാല്‍ ഉടനെ ഈ ചോദ്യം എല്ലാവരും ഉണയിക്കുന്നത്.

ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സിദ്ദിക്ക് ലാല്‍ കൂട്ടുകെട്ട് പിരിയാനുള്ള കാരണത്തെക്കുറിച്ച് ലാല്‍ പ്രതികരിക്കുന്നു.

ഞങ്ങള്‍ തല്ലിപ്പിരിഞ്ഞതല്ല.വഴക്കും ബഹളവും ഉണ്ടാക്കിയില്ല. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്വതന്ത്രമായി നില്‍ക്കണമെന്ന ആഗ്രഹത്തിലാണ് പിരിഞ്ഞതെന്നു ലാല്‍ പറയുന്നു. ഈ തീരുമാനം ആദ്യം സംവിധായകന്‍ ഫാസിലിനെ അറിയിക്കാന്‍ തീരുമാനിക്കുകയും രണ്ട് പേരും വേറെവേറെ കാറില്‍ ചെന്നൈയിലേക്ക് തിരിക്കുകയും അവിടെ ചെന്ന് ഫാസിലിനോട് കാര്യങ്ങള്‍ പറയുകയും ചെയ്തു. അതാണ് പിരിഞ്ഞതിനു ശേഷം ആദ്യം ചെയ്ത കാര്യമെന്നും ലാല്‍ പറയുന്നു. രണ്ടു പേരും അവരവരുടെ മേഖലയില്‍ തിളങ്ങിയെന്നും സംവിധാന മേഖലയില്‍ ബോളിവുഡില്‍ പോലും ശ്രദ്ധനേടാന്‍ സിദ്ദിക്കിന് കഴിഞ്ഞുവെന്നും താന്‍ അഭിനയമാണ് തിരഞ്ഞെടുത്തതെന്നും ലാല്‍പറയുന്നു

shortlink

Related Articles

Post Your Comments


Back to top button