ബോളിവുഡിലെ പ്രമുഖ താരം ഷാരൂഖ് ഖാന് ജീവിതത്തില്‍ താന്‍ ഏറ്റവും അധികം വിഷമിച്ച ദിനത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു.
യാഷ് ചോപ്ര മെമ്മോറിയല്‍ അവാര്‍ഡ് ചടങ്ങിലാണ് കിംഗ് ഖാന്റെ ഈ തുറന്നു പറച്ചില്.
ബോളിവുഡിന്റെ കഴിഞ്ഞകാലത്തെ താരറാണിയായിരുന്ന നടി രേഖയുടെ മുന്നില്‍ വെച്ചാണ് ഷാരൂഖ് തന്റെ സങ്കടം വെളിപ്പെടുത്തിയത്. അത് രേഖയുമായി ബന്ധപ്പെട്ട ഒന്നായിരുന്നു.
ഒരു വിമാനയാത്രയില്‍ രേഖയെ കണ്ട താന്‍ എങ്ങനെയെങ്കിലും അവരോട് സംസാരിക്കണമെന്ന് ആഗ്രഹിച്ചുവെന്നും അതിനായി ശ്രമിച്ചുവെങ്കിലും എന്നാല്‍ നടി ആ സമയം സൂര്യാസ്തമയത്തെ നോക്കിയിരുന്നതിനാല്‍ അത് നടന്നിലെന്നു ഷാരൂഖ് പറയുന്നു. അതാണ് തന്റെ ജീവിതത്തിലെ വിഷമ ദിനമെന്നും ഷാരൂഖ് വെളിപ്പെടുത്തുന്നു.
Post Your Comments