
നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ‘അസ്തമയം’ എന്ന ചിത്രത്തിന് ശേഷം സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അയാള്‍ ശശി’. ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം സാമൂഹ്യവിമര്‍ശനത്തിനും ഹാസ്യത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ഈ സിനിമയ്ക്ക് അനുയോജ്യനായ നടന്‍ ശ്രീനിവാസനാണെന്ന് തോന്നിയത് കൊണ്ടാണ് അദ്ദേഹത്തെ സെലക്റ്റ് ചെയ്തതെന്ന് സംവിധായകന്‍ സജിന്‍ ബാബു പറയുന്നു.
ശരീരഭാരം പന്ത്രണ്ട് കിലയോളം കുറച്ചാണ് ശ്രീനിവാസന്‍ ചിത്രത്തിലെത്തുന്നത്. 4-5 മാസത്തെ പരിശ്രമത്തിനൊടുവിലാണ് താരം കഥാപാത്രമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്, ആ സമയം മറ്റു സിനിമകള്‍ ഒന്നും അദ്ദേഹം സ്വീകരിച്ചില്ല. ‘അയാള്‍ ശശി’യില്‍ നായകനാകാന്‍ ശ്രീനിവാസന്‍ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നും സംവിധായന്‍ സജിന്‍ ബാബു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. മലയാളത്തില്‍ ഒരു നായകന്‍ കഥാപാത്രമാകാന്‍ വേണ്ടി ഇത്രയും റിസ്ക് എടുക്കുന്നത് പതിവില്ലാത്ത കാര്യമാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments