CinemaGeneralNEWS

ഈ തോട്ടപ്പണിക്കാരന്‍ ഇനി സിനിമാ ഗാന രചയിതാവ്

ഗുരുവായൂർ സ്വദേശി പ്രേമന്‍ കാൽനൂറ്റാണ്ടിലേറെയായി തോട്ടപ്പണി ചെയ്തു ജീവിതം കഴിക്കുന്ന വ്യക്തിയാണ്. എന്നാല്‍ ഉള്ളില്‍ ഇപ്പോഴും കവിതയും പാട്ടും മാത്രം. ഇനി പ്രേമന്റെ വരികള്‍ സിനിമയില്‍ മുഴുകും. അതും ഗാന ഗന്ധര്‍വന്റെ ശബ്ദ മാധുര്യത്തില്‍.

ഗുരുവായൂരിലെ സൗഹൃദസദസുകളിൽ പ്രേമൻ സ്വന്തം വരികൾ പാടുന്നത് കേട്ടിട്ടുള്ള സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദാണ് പുതിയ ചിത്രത്തിലേക്ക് ഗാനം പ്രേമനോട് ആവശ്യപ്പെട്ടത്.

പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വിശ്വാസപൂർവം മുൻസൂർ എന്ന പുതിയ സിനിമയിൽ പ്രേമന്റെ വരികള്‍ രമേശന്‍ നായരുടെ ഈണത്തോടെ യേശുദാസ് ആലപിക്കുന്നു.

കാൽനൂറ്റാണ്ടിലേറെയായി തോട്ടപ്പണിക്കാരനായി മാത്രം ജീവിതത്തില്‍ ഒതുങ്ങിയ ഈ കലാകാരന്‍ നാടൻപാട്ടും മാപ്പിളപ്പാട്ടും ഭക്തി ഗാനങ്ങളുമൊക്കെയായി ആയിരത്തിലേറെ പാട്ടുകൾ രചിച്ചിട്ടുണ്ട്.  രണ്ടു കുട്ടികള്‍ അടങ്ങുന്ന പ്രേമന്റെ കുടുബം  വാടക വീട്ടിലാണ് കഴിയുന്നത്‌.

shortlink

Related Articles

Post Your Comments


Back to top button