GeneralNEWS

സിനിമയിലെ സ്ത്രീ വിരുദ്ധത; സംഭവം കൊള്ളേണ്ടയിടത്താണ് കൊള്ളുന്നതെന്ന് സനല്‍കുമാര്‍ ശശിധരന്‍

സിനിമയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ച് രംഗത്തെത്തിയവരെ പരിഹസിച്ച് രഞ്ജിത്ത് മാതൃഭൂമിയിലെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന കോളത്തില്‍ പ്രതികരിച്ചിരുന്നു. താന്‍ സ്പിരിറ്റിലെഴുതിയ സ്ത്രീ വിരുദ്ധ സംഭാഷണം തിരുത്തി എഴുതികൊണ്ടായിരുന്നു രഞ്ജിത്തിന്‍റെ പരിഹാസം. രഞ്ജിത്തിന്റെ പ്രസ്തവാനയെ വിമര്‍ശിച്ചുകൊണ്ട് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്തെത്തി. രഞ്ജിത്തിന്റെ പരിഹാസത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലാണ് സനല്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

സനലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ആ ഡയഗോലുകളൊന്നും കഥാപാത്രങ്ങളുടേതല്ലെന്നും സംവിധായകരുടെ ഉള്ളിൽ ഉറഞ്ഞുകിടക്കുന്ന മാടമ്പിത്തരത്തിന്റേയാണെന്നും മനസിലാക്കാൻ ഈ ഒരൊറ്റ വരി മതി.“ലേഖനകർത്താവിന്റെ ഭാര്യാപിതാവ് അന്തരിച്ചുപോയ…” തനിക്കിഷ്ടമില്ലാത്തത് പറഞ്ഞാൽ തന്തക്ക് (പറ്റിയില്ലെങ്കിൽ ഭാര്യാപിതാവിനെയെങ്കിലും) വിളിക്കുമെന്നുള്ള ഒരുതരം ചൊറിച്ചിലുണ്ടല്ലോ അതിൽ നിന്നാണ് ഇത്തരം ഡയലോഗുകളും പിറക്കുന്നത്. താരങ്ങൾ തിരുത്തിയാൽ മാത്രം കാര്യമില്ല തിരുത്തേണ്ടത് സംവിധായകരും രചയിതാക്കളും തന്നെയാണ്. പക്ഷേ നിരൂപകരെ തന്തക്ക് വിളിക്കുമെങ്കിലും താരങ്ങൾ വരച്ച വരയ്ക്കപ്പുറം പോകാൻ ഇത്തിരി പുളിക്കും ഈ വീമ്പുകാർക്ക്. അതുകൊണ്ട് താരങ്ങൾ തിരുത്തിയാലും മതി. സംഗതി കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്.

shortlink

Post Your Comments


Back to top button