തമിഴ്നാട്ടിലെ സൂപ്പര്‍താര ചിത്രങ്ങളെല്ലാം വലിയ പരാജമായിരുന്നുവെന്ന് തമിഴ് സിനിമകളുടെ പ്രമുഖ വിതരണക്കാരനായ തിരുപ്പൂര്‍ സുബ്രഹ്മണ്യം.
വിജയ് സൂര്യ രജനീകാന്ത് തുടങ്ങിയ വലിയ താരങ്ങളുടെ സിനിമകള്‍ കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നാണ് വിതരണക്കാരന്റെ വെളിപ്പെടുത്തല്‍.
കബാലി പരാജയമായിരുന്നെന്ന് രജനികാന്ത് അറിഞ്ഞാല്‍ ഒരിക്കലും പാ രഞ്ജിത്തിന് അദ്ദേഹം ഡേറ്റ് കൊടുക്കില്ലെന്ന് സുബ്രഹ്മണ്യം ആരോപിച്ചു. 50, 100, 200 ദിവസങ്ങള്‍ ഓടി എന്നു പറഞ്ഞ് പോസ്റ്ററടിക്കുന്ന ചിത്രങ്ങളൊക്കെ പരാജയങ്ങളാണ്. കബാലി, തൊടാരി, കൊടി, കാഷ്മോര, ബോഗന്‍, ഭൈരവ, സിങ്കം 3 എന്നീ ചിത്രങ്ങള്‍ നഷ്ടമായിരുന്നുവെന്നും വിതരണക്കാരന് പറയുന്നു.
ചെന്നൈയില്‍ ജീവിക്കുന്ന വിജയിക്ക് രാവിലെ എഴുന്നേല്ക്കുമ്പോള് എല്ലായിടത്തും സ്വന്തം സിനിമയുടെ പോസ്റ്ററുകള്‍ കാണണമെന്നും . അതുകൊണ്ട് വെറുതെ കള്ളക്കണക്കുകള്‍ കാണിച്ച് വഴി നീളെ പോസ്റ്റര്‍ വയ്ക്കുകയാണെന്നും ഭൈരവയുടെ വിജയം അങ്ങനെ സംഭവിച്ചതാണെന്നും സുബ്രഹ്മണ്യം വ്യക്തമാക്കി.
രജനികാന്ത് സ്വര്‍ണ്ണകൂട്ടിലെ തത്തയാണെന്നും സ്വന്തം ചിത്രങ്ങള്‍ വിജയമാണോ പരാജയമാണോ എന്ന് അദ്ദേഹത്തിനറിയില്ലെന്നും സുബ്രമണ്യം പരിഹസിച്ചു. പണ്ട് രജനികാന്ത് ഞങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നുവെന്നും എന്നാല്‍ രണ്ട് കൊല്ലമായി അദ്ദേഹം ഞങ്ങളെ അവഗണിക്കുകയാണെന്നും സുബ്രഹ്മണ്യന് കൂട്ടിച്ചേര്‍ത്തു.
Post Your Comments