
മലയാള സിനിമയില്‍ വ്യക്തമായ സ്ഥാനം ഉറപ്പിച്ച മൂന്നു പേരാണ് സംവിധായന്‍ ആഷിക് അബു, അമല്‍ നീരദ്, നടന്‍ ടൊവിനോ തോമസ്. മൂവരും ആദ്യമായി ഒരുമിക്കുന്നു.
ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ യുവ നടന്‍ ടൊവിനോ തോമസ് നായകനാകുന്നു. അമൽ നീരദിന്റേതാണ് കഥ. ശ്യാം പുഷ്ക്കറും ദിലീഷ് നായരും ചേർന്ന് തിരക്കഥ എഴുതുന്നു.
ടോവിനോ നായകനാകുന്ന ചിത്രത്തിലേക്ക് നായികയെ തേടുന്ന വിവരം സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.
ഒപിഎം പ്രൊഡക്ഷന്‍സ് ബാനറില്‍ ആണ് നിര്‍മ്മാണം. ചിത്രത്തിലേക്ക് 26 വയസ് തോന്നിക്കുന്ന നായികയാണ് വേണ്ടത്.
Post Your Comments