ബോളിവുഡില്‍ താര കുടുംബത്തിലെ മൂന്നുപേര്‍ ഒരുമിച്ചു ഒരു ചിത്രത്തില്‍ എത്തുന്നു. അമിതാഭ് ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യ ബച്ചന്‍ എന്നിവരാണ് ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.
2010 ലെ ‘രാവണ്‍’ എന്ന ചിത്രത്തില്‍ ഐശ്വര്യറായും അഭിഷേകും ഒന്നിച്ചഭിനയിച്ചിരുന്നു. അമിതാഭും ഐശ്വര്യയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഗൗരംഗ്‌ദോഷി നിര്‍മ്മിക്കുന്ന ‘ഹാപ്പി ആനിവേഴ്‌സറി’ എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കുകയാണിവര്‍.
തന്റെ കരിയറില്‍തന്നെ ഏറ്റവും നല്ലതും തന്റെ സ്വപ്നപദ്ധതിയുമാണീ പ്രോജക്ട് എന്ന് നിര്‍മ്മാതാവ് ഗൗരംഗ്‌ദോഷി അഭിപ്രായപ്പെട്ടു. യുവതലമുറയ്ക്ക് ഇഷ്ടപ്പെടുന്നവിധത്തിലുള്ള ആശയത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമായിരിക്കും ‘ഹാപ്പി ആനിവേഴ്‌സറി’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments