അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ‘ലിപ്‌സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ക്ക’യ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തില്‍ ലൈംഗിക രംഗങ്ങളുടെയും അധിക്ഷേപ വാക്കുകളുടെയും അതിപ്രസരം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ വിലക്ക്. ചില പ്രത്യേക സമുദായങ്ങളെയും കരിവാരിതേക്കാന്‍ ചിത്രം ശ്രമിക്കുന്നതായും സെന്‍സര്‍ ബോര്‍ഡ് ആരോപിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങളിലേക്കുളള കടന്ന് കയറ്റമാണ് ഇത്തരം വിലക്കുകളെന്നും ചിത്രത്തിന്‍റെ സംവിധായിക പ്രതികരിച്ചു. ചിത്രം റിലീസ് ചെയ്യുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്നും അലംകൃത ശ്രീവാസ്തവ അറിയിച്ചു. സ്ത്രീയുടെ കണ്ണിലൂടെ കഥ പറയുന്നതുകൊണ്ടുമാണ് സെന്‍സര്‍ ചെയ്യാന്‍ വിസമ്മതിച്ചിരിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.
Post Your Comments