പ്രമുഖ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ ആദ്യപ്രതികരണവുമായി നടിയുടെ സുഹൃത്ത് രമ്യ നമ്പീശന്. പ്രതി പള്‍സര്‍ സുനി അറസ്റ്റിലായ വാര്‍ത്ത നടിക്ക് ആശ്വാസം നല്കിയ വാര്‍ത്തയാണെന്ന് രമ്യ പ്രതികരിച്ചു. എന്നാല്‍ അറസ്റ്റ് വൈകിയതില്‍ നടിക്ക് ആശങ്കയുണ്ടായിരുന്നു. തനിക്കുണ്ടായ അനുഭവം മുഴുവന്‍ സ്ത്രീകള്‍ക്കും നീതി ലഭിക്കുന്ന സംഭവമായി മാറണന്നാണ് കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി ആഗ്രഹിക്കുന്നതെന്ന് രമ്യ കൂട്ടിച്ചേര്‍ത്തു. നടിയുടെ ഉറ്റസുഹൃത്ത് കൂടിയാണ് രമ്യ.
അപകടത്തിന്റെ ആഘാതത്തില്‍ നിന്നും അവള് മുക്തയായി വരികയാണ്. സിനിമാ ലോകവും സുഹൃത്തുക്കളും അവള്‍ക്കൊപ്പം നില്ക്കും. നീതി ലഭിക്കുന്നതുവരെ പോരാടാനാണ് നടി തീരുമാനിച്ചിരിക്കുന്നത്. പള്‍സര്‍ സുനി അറസ്റ്റിലായത് നടിക്ക് ആശ്വാസം നല്കുന്നു. എല്ലാ പിന്തുണകളുമായി തങ്ങള്‍ സുഹൃത്തുക്കള്‍ അവള്‍ക്കൊപ്പം ഉണ്ടാകുമെന്നും രമ്യ റിപ്പോർട്ടറോട് പ്രതികരിച്ചു.
സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നോ എന്ന കാര്യം ഈ ഒരവസരത്തില്‍ പറയുന്നില്ലെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് ശേഷം രമ്യയ്ക്കൊപ്പമാണ് നടി കഴിയുന്നത്.
Post Your Comments