CinemaGeneralNEWS

ധനുഷിനെതിരെ ആരോപണം; വിശദീകരണവുമായി സുചിത്രയുടെ ഭര്‍ത്താവ് രംഗത്ത്

കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായ വിഷയമായിരുന്നു ഗായിക സുചിത്ര ധനുഷിനെതിരെ ആരോപണവുമായി എത്തിയത്. താന്‍ ഒരു പാര്‍ട്ടിയിലെ തിരക്കിനിടയില്‍ ആരോ തന്റെ കൈപിടിച്ചു തിരിച്ചെന്നും നടന്‍ ധനുഷിനൊപ്പം വന്ന ആരോ ആണ് ഇങ്ങനെ ചെയ്തതെന്നും സുചിത്ര ട്വീറ്റ് ചെയ്തിരുന്നു. ഗായിക സുചിത്ര കാര്‍ത്തികിന്റെ ഈ ആരോപണത്തിന് വിശദീകരണവുമായി ഭര്‍ത്താവും മുന്‍നടനുമായ കാര്‍ത്തിക് രംഗത്ത്. സുചിത്ര ട്വിറ്ററില്‍ ചെയ്യുന്ന കാര്യങ്ങളിലൊന്നും വാസ്തവമില്ലെന്നും, പ്രശ്‌നങ്ങള്‍ വ്യക്തിപരമാണെന്ന്‌ എല്ലാവരും മനസ്സിലാക്കണമെന്നും കാര്‍ത്തിക് കുറിക്കുന്നു.

കയ്യില്‍ രക്തം കട്ടപിടിച്ചു കിടക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് ഗായിക പോസ്റ്റ് ചെയ്തിരുന്നത്. ധനുഷിന്റെ നീചമായ കളികള്‍ താന്‍ എല്ലാവരോടും തുറന്ന് പറയാന്‍ തയ്യാറാണെന്നും സുചിത്ര ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിനെതിരെ വലിയ രീതിയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നു. പ്രശസ്തിക്കു വേണ്ടി ഗായിക അസത്യ പ്രചരണം നടത്തുകയാണെന്നു ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ വിഷയത്തില്‍ ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button