CinemaGeneralKollywoodNEWS

വിജയ്‌-സൂര്യ ചിത്രങ്ങള്‍ വിജയങ്ങളായിരുന്നില്ലെന്ന് വിതരണക്കാ

തമിഴ് സൂപ്പര്‍ താരങ്ങളായ വിജയ്‌ക്കും സൂര്യയ്ക്കും വിലക്കേര്‍പ്പെടുത്താന്‍ സാധ്യത. കടുത്ത ആരോപണങ്ങളാണ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഇവര്‍ക്കുമേല്‍ ഉന്നയിച്ചിരിക്കുന്നത്. വിജയ്‌യുടെയും സൂര്യയുടെയും അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ പരാജയമായിരുന്നുവെന്നും ഇവരുടെ താരമൂല്യം നിലനിര്‍ത്തുന്നതിനു വേണ്ടി കള്ളകണക്കുകള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്നും വിതരണക്കാര്‍ അവകാശപ്പെടുന്നു. ഈ രണ്ട് ചിത്രങ്ങളും നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചുവെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതുവഴി തങ്ങള്‍ക്ക് നഷ്ടം മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നാണ് വിതരണക്കാരുടെ പ്രതികരണം. സിനിമയുടെ കളക്ഷന്‍ സംബന്ധിച്ചുള്ള കൃത്യമായ കണക്കുകള്‍ പുറത്തുവിടണമെന്നും ഇരു താരങ്ങളുടെയും സിനിമകളുടെ റിലീസ് നിര്‍ത്തി വെയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കണമെങ്കില്‍ മിനിമം ഗ്യാരന്റി പണമായി നല്‍കണമെന്നും വിതരണക്കാര്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button