‘വീരം’ എന്ന ജയരാജ് ചിത്രം റിലീസാകുന്നതിനു മുന്‍പേ പ്രേക്ഷകരില്‍ ചര്‍ച്ചയായ സിനിമയാണ്.
നൂറ് കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന്റെ ആളരവം ആരംഭിക്കുന്ന സമയത്തായിരുന്നു ജയരാജിന്റെ വെല്ലുവിളി. നൂറ് കോടി ക്ലബില്‍ ഇടം നേടാന്‍ പോകുന്ന ആദ്യ ചിത്രം വീരമായിരിക്കുമെന്ന് ജയരാജ് പ്രസ്താവിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ ആരാധകരടക്കമുള്ളവരുടെ വലിയ പ്രതിഷേധമാണ് ജയരാജിന് നേരിടേണ്ടി വന്നത്. പുലിമുരുകന് നൂറ് കോടി നേടി മലയാള സിനിമയുടെ ചരിത്രമായെങ്കില് വീരം മലയാള സിനിമാ ചരിത്രത്തില്‍ ഏതു രീതിയില്‍ അടയാളപ്പെടും എന്നാണ് ഇനി അറിയാനുള്ളത്.
ചരിത്ര സിനിമയെന്ന നിലയില്‍ പ്രേക്ഷകരില്‍ ശ്രദ്ധ നേടുന്ന വീരത്തില്‍ മലയാള താരങ്ങളെ ജയരാജ് പരിഗണിച്ചിരുന്നില്ല. ബോളിവുഡ് ആക്ടര്‍ കുനാല്‍ കപൂറാണ് കേന്ദ്ര കഥാപാതമായ ചന്തു ചേകവരെ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയിലും വീരം പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. 35 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ചന്ദ്രമോഹന് പ്രദീപ് രാജന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് എല്‍.ജെ ഫിലിംസാണ്. ജയരാജിനൊപ്പം ഗോകുല്‍നാഥ് അമ്മനത്തിലും മേരി റയാനും ചിത്രത്തിന്റെ രചനയില്‍ പങ്കാളികളാകുന്നു. ജെഫ് റോണ സംഗീതം കൈകാര്യം ചെയ്യുമ്പോള്‍ എസ്.കുമാറാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നത്. ചിത്രം നാളെ കേരളത്തിലെ നൂറോളം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. വീരമെന്ന വിസ്മയം കാണാന്‍ പ്രേക്ഷകരും ഒരുങ്ങിക്കഴിഞ്ഞു.
Post Your Comments