Cinema

പള്‍സര്‍ സുനിയുടെ അറസ്റ്റ്; പ്രമുഖര്‍ പ്രതികരിക്കുന്നു

യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന പ്രതിയായ സുനിയെ അറസ്റ്റു ചെയ്ത പൊലീസിനെ അഭിനന്ദിച്ച് താരങ്ങള്‍. ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഭാഗ്യലക്ഷ്മി അറസ്റ്റുമായി ബന്ധപെട്ട് പ്രതികരിക്കുന്നു. ‘എനിക്ക് ഇപ്പോള്‍ പൊലീസിനോട് അല്പം സ്‌നേഹവും അഭിമാനവും വിശ്വാസവും തോന്നുന്നു’ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ ആദ്യ പ്രതികരണം. ‘ഇവനെ ഇഞ്ചിഞ്ചായി അടിച്ചടിച്ച് തന്നെസത്യം പറയിക്കണം എന്നാണ് തനിക്കു മുഖ്യമന്ത്രിയോടു പറയാനുള്ളതെന്നും ഇവനെപ്പോലുള്ളവരോട് ഒരു കാരുണ്യവും കാണിക്കരുതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. നടിയെ അക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അറസ്റ്റ് കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിച്ച രീതിയിലാണ് നടന്നതെന്നും അവര്‍ പറഞ്ഞു.

പോലീസിനു പ്രതിയെ പിടിക്കാന്‍ സാടിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ അപ്രതീക്ഷിതമായി കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതികളെ പോലീസ് അരസ്റ്റ് ചെയ്യുകയ്യായിരുന്നു. അതേസമയം, സുനിയുടെ അറസ്റ്റ് നാടകമാണെന്ന പ്രതിപക്ഷ ആരോപണം അംഗീകരിക്കാനാവില്ലെന്ന് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. ‘എങ്ങനെയാണ് നമുക്ക് നാടകം എന്നു പറയാന്‍ കഴിയുക. ഇത് നാടകമാണെന്ന് പറയാന്‍ എനിക്കുതോന്നുന്നില്ല. അവനെ അത്രമാത്രം അവിടെ നിന്ന് പിടിച്ചുവലിച്ചാണ് കൊണ്ടുപോകുന്നത്. പൊലീസ് കഠിനപ്രയത്‌നത്തിലൂടെയാണ് സുനിയെ കൊണ്ടുപോയത്.’ അവര്‍ പറയുന്നു.

നടിക്കു നേരെയുണ്ടായ അതിക്രമം ആസൂത്രിതമെന്ന് ആവർത്തിച്ച് മഞ്ജു വാരിയർ. പ്രതിയെ പിടിച്ചതിൽ സന്തോഷമുണ്ടെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും മഞ്ജു പ്രതികരിച്ചു.

ഈ വിഷയത്തില്‍ പ്രതിപക്ഷ നിലപാടിനെ നടന്‍ അനൂപ്‌ മേനോന്‍ വിമര്‍ശിക്കുന്നു. കേരള പൊലീസിന് അഭിനന്ദനങ്ങൾ അറിയിച്ച അനൂപ്‌ അവനെ രക്ഷപ്പെടാൻ അനുവദിക്കരുത്. ഇങ്ങനെയൊരു ക്രൂരനായ ക്രിമിലന് വേണ്ടി ദയവ് ചെയ്ത് ആരും മനുഷ്യാവകാശനിയമം പറഞ്ഞ് വരരുതെന്നും സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ രാഷ്ട്രീയപരമായോ സൈദ്ധാന്തികമായോ പരിഗണന നല്‍കരുതെന്നും അനൂപ്‌ മേനോന്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button