എത്ര തിരക്കുള്ളവരാണെങ്കിലും സ്നേഹിക്കുന്നവരെ മറക്കാന്‍ സാധിക്കില്ല. സിനിമാ താരങ്ങള്‍ പൊതുവേ തിരക്കിലാണ്. പക്ഷേ അവര്‍ കിട്ടുന്ന സമയം തങ്ങളുടെ കുടുംബത്തിനോപ്പം ചിലവിടുകയും ചില ചെറിയ നിമിഷങ്ങളെ പോലും ആഘോഷമാക്കുകയും ചെയ്യും. ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ച ബോളിവുഡ് സുന്ദരി ആലിയഭട്ട് പങ്കുവെച്ച ഒരു ഹൃദയസ്പർശിയായ കുറിപ്പാണ്. ആ കുറിപ്പിലൂടെ തന്റെ പാട്ടിനോടുള്ള ഇഷ്ടം എങ്ങനെ കിട്ടിയെന്ന രഹസ്യവും ആലിയ പങ്കുവയ്ക്കുന്നു.
തന്റെ സുന്ദരി മുത്തശ്ശിയുടെ പിറന്നാൾ ദിനത്തിൽ മുത്തശ്ശിയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ആലിയ കുറിപ്പെഴുതിയത്. എത്ര തിരക്കുണ്ടെങ്കിലും ആലിയയുടെ ആദ്യ മുൻഗണന കുടുംബത്തിനു തന്നെയാണെന്ന് ഈ കുറിപ്പു വായിക്കുന്ന ആർക്കും മനസ്സിലാകും. ” ഇന്ന് എന്റെ സുന്ദരി മുത്തശ്ശിക്ക് 88 വയസ്സു തികയുകയാണ്. മൗത്ത് ഓർഗൺ കൊണ്ട് അസ്സലൊരു പാട്ടും മുത്തശ്ശി പാടിയിരിക്കുകയാണ്. പാട്ടിനോടുള്ള ഇഷ്ടം എവിടുന്നു കിട്ടി എന്നെനിക്കിപ്പോൾ മനസ്സിലായി. മുത്തശ്ശിയാണ് എന്റെ പ്രചോദനം. മുത്തശ്ശിയുമൊത്തെടുത്ത ചിത്രങ്ങൾ കാണിച്ചപ്പോൾ മുടി ശരിയല്ല എന്നൊക്കെ മുത്തശ്ശി പരാതി പറഞ്ഞിരുന്നു.”
കഴിഞ്ഞ പിറന്നാളിന് മുത്തശ്ശിയും മുത്തശ്ശനും കൂടി നൽകിയ സർപ്രൈസ് ആലിയ പങ്കുവെച്ചിരുന്നു. മൗത്ത് ഓർഗൻ ഉപയോഗിച്ച് മുത്തശ്ശിയും വയലിൻ ഉപയോഗിച്ച് മുത്തശ്ശനും ഹാപ്പിബർത്ത്ഡേ പാടുന്ന വീഡിയോയായിരുന്നു അത്.
ഇപ്പോള്‍ താരം വരുൺ ധവാനൊടൊപ്പം അഭിനയിക്കുന്ന ബദ്രിനാഥ് കി ദുൽഹനിയായുടെ തിരക്കിലായിരുന്നു. എന്നിട്ടും തന്റെ മുത്തശ്ശിയുടെ പിറന്നാൾ മറക്കാത്ത, അത് ആഘോഷമാക്കിയ ആലിയയെ അഭിനന്ദിക്കുകയാണ് ആരാധകർ.
Post Your Comments