CinemaNEWS

വിവാദങ്ങള്‍ക്ക് വിട ‘എബി’യുടെ വിമാനം നാളെ പറക്കും!

മലയാള സിനിമയില്‍ കഴിഞ്ഞ കുറച്ചുനാളുകളായി രണ്ട് സിനിമകള്‍ തമ്മില്‍ വാശിയേറിയ മത്സരമായിരുന്നു. സാധാരണ ഇറങ്ങിയ സിനിമകള്‍ തമ്മിലാണ് മത്സരമെങ്കില്‍ ഇവിടെ സ്ഥിതി മറിച്ചാണ്. ഇറങ്ങുന്നതിനു മുന്‍പേ കോടതിയും കേസുമൊക്കെയായി നീങ്ങിയ രണ്ടു ചിത്രങ്ങളാണ്‌ ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത ‘എബി’യും പ്രദീപ്‌ നായരുടെ പൃഥ്വിരാജ് ചിത്രം ‘വിമാന’വും. രണ്ടു ചിത്രത്തിന്‍റെയും പ്രമേയം ഒന്നാണെന്ന വാദമാണ് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ‘എബി’യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘വിമാനം’ സിനിമയുടെ സംവിധായകന്‍ കോടതി കയറിയെങ്കിലും ഫലമുണ്ടായില്ല. ‘എബി’യ്ക്ക് റിലീസ് അനുവദിച്ചു കൊണ്ടായിരുന്നു കോടതി വിധി. ‘എബി’ എന്ന ചിത്രം ‘വിമാനം’ സിനിമയുടെ പ്രമേയവുമായി യാതൊരു ബന്ധവും ഇല്ലെന്നും നിറമുള്ള സ്വപ്നങ്ങളുടെ ചിറകിലേറി പറക്കാന്‍ ആഗ്രഹിക്കുന്ന ‘എബി’ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നതെന്നും സിനിമയുടെ രചയിതാവ് സന്തോഷ്‌ എച്ചിക്കാനം പറയുന്നു.

സുവിന്‍.കെ വര്‍ക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ എബിയെന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനീത് ശ്രീനിവാസനാണ് ചിത്രം നാളെ കേരളത്തിലെ തിയേറ്ററുകളിലെത്തും.

shortlink

Post Your Comments


Back to top button