നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചലച്ചിത്രലോകം ഞെട്ടിയിരിക്കുകയാണ്. അതുകൊണ്ട് ത്തന്നെ സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നടിമാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ അമ്മ സംഘടന യോഗത്തില്‍ നിര്‍ദ്ദേശം. പകലായാലും രാത്രിയായാലും വനിതാതാരങ്ങൾ ഒറ്റയ്ക്കു സഞ്ചരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നു താരസംഘടനയായ ‘അമ്മ’ യുടെ യോഗത്തിൽ നിർദേശം. ആക്രമണത്തിന് ഇരയായ നടിക്കു നിയമസഹായം ഉൾപ്പെടെയുള്ളപിന്തുണ നൽകാനും കഴിഞ്ഞദിവസം പ്രധാന ഭാരവാഹികളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിർമാതാക്കളുടെ സംഘടനയുമായും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയുമായും ചർച്ച നടത്തും. ഇതിനു മുന്നോടിയായി ഇരു സംഘടനകൾക്കും കത്തു നൽകും. പൊലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരെ മാത്രമേ ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട ജോലികളിൽ നിയോഗിക്കാവൂ എന്ന ആവശ്യമാണ് അമ്മ മുന്നോട്ടുവയ്ക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ പൊലീസ് അന്വേഷണത്തിനു പിന്തുണ നൽകും. പ്രതികളെ പിടികൂടാൻ വൈകിയാൽ എന്തുവേണമെന്നു പിന്നീടു തീരുമാനിക്കുമെന്ന നിലപാടാണു യോഗം സ്വീകരിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവവും ചലച്ചിത്രമേഖലയിലെ ക്രിമിനൽവൽക്കരണവും ഫെഫ്കയുടെ യോഗത്തില്‍ ചർച്ചയാകുമെന്നാണു വിവരം.
Post Your Comments