BollywoodNEWS

വാ തുറന്നാല്‍ തീര്‍ത്തുകളയുമെന്ന് ഭീഷണി; കങ്കണയുടെ പുതിയ വെളിപ്പെടുത്തല്‍

ബോളിവുഡില്‍ ഹൃത്വിക് -കങ്കണ പോര് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. വിവാദപരമായ പ്രസ്തവാനകളുമായി ഇരുകൂട്ടരും മാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. പുതിയ വെളിപ്പെടുത്തലുമായി കങ്കണയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വാ തുറന്നാല്‍ തന്നെ തീര്‍ത്തു കളയുമെന്ന് ഹൃത്വിക് ഭീഷണിപ്പെടുത്തിയതായി കങ്കണ പറയുന്നു. വലിയ ആളുകളുടെ വീട്ടിലേക്ക് വിളിപ്പിച്ച ശേഷമായിരുന്നു ഭീഷണിയെന്നും കങ്കണ വ്യക്തമാക്കി. കരിയര്‍ തകര്‍ത്ത് കളയുമെന്നും ഹൃത്വിക് പറഞ്ഞതായി കങ്കണ വെളിപ്പെടുത്തി. ഇതൊക്കെ അടഞ്ഞ അദ്ധ്യായമാണെന്നും താനിതോന്നും കാര്യമാക്കുന്നില്ലെന്നും കങ്കണ പ്രതികരിച്ചു.

shortlink

Post Your Comments


Back to top button