CinemaNEWS

എന്നെ വേദനിപ്പിച്ചത് കൊണ്ട് അയാള്‍ക്ക്‌ സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെ ; സൈജു കുറുപ്പ്

ഹരിഹരന്‍റെ ‘മയൂഖം’ എന്ന സിനിമയിലൂടെ നായകനായി മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് സൈജു കുറുപ്പ്. പിന്നീട് സ്വഭാവ വേഷങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരം മലയാളത്തിലെ ഇപ്പോഴത്തെ ഒട്ടുമിക്ക സിനിമകളുടെയും ഭാഗമാണ്.
ആരോടും കയര്‍ത്ത് സംസാരിക്കത്തതിനാല്‍ ഓരോ ദിവസം കഴിയുംന്തോറും സൗഹൃദങ്ങളുടെ എണ്ണം കൂടി വരികയാണെന്നാണ് താരം പങ്കുവെയ്ക്കുന്നത്.

ഞാന്‍ ആരെയും നോവിക്കാറില്ല പക്ഷേ എന്നെ ഒരുപാടുപേര്‍ സങ്കടപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും അടുത്തുണ്ടായ ഒരു സംഭവം പറയാം. സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗില്‍ കളിയ്ക്കാന്‍ അവസരം കിട്ടി. ഞാനൊരു വലിയ ഖിലാഡി ഒന്നുമല്ല കുറച്ചു നാള്‍ കഴിഞ്ഞു ഒരു സിനിമയുടെ പ്രമോഷന് പോയപ്പോള്‍ പ്രമുഖനായ ഒരു നടന്‍ പറഞ്ഞു “സെലിബ്രിറ്റി ലീഗിലോക്കെ കളിക്കുന്നുണ്ടല്ലോ ഇവിടെ നല്ല കളിക്കാറുള്ളതൊന്നും അവര്‍ക്ക് അറിയില്ലായിരിക്കും. അതുകൊണ്ടാണല്ലോ നിന്നെയൊക്കെ വിളിച്ചത്”. കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി.
പക്ഷേ ഞാന്‍ ചിരിച്ചതേയുള്ളൂ ഒന്നും പറഞ്ഞില്ല. എന്നെ വേദനിപ്പിച്ചത് കൊണ്ട് അയാള്‍ക്ക്‌ സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെ.

എത്ര സിനിമകളില്‍ അഭിനയിച്ചാലും മയൂഖം എന്ന സിനിമ എന്‍റെ കൂടെയുണ്ടാകും. ഇപ്പോഴും മദ്രാസില്‍ പോകുമ്പോള്‍ ഹരിഹരന്‍ സാറിനെ കണ്ടിട്ടേ മടങ്ങാറുള്ളൂ. വെറുമൊരു സെയില്‍സ് എക്സീക്യൂട്ടിവായ എന്നെ അഭിനയം പഠിപ്പിച്ചത് അദ്ദേഹമാണ് ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു സൈജു കുറുപ്പ് അനുഭവം പങ്കുവെച്ചത്.

shortlink

Post Your Comments


Back to top button