CinemaGeneralNEWS

അത്ര പക്വമായിരുന്നില്ല ഞാനടക്കമുള്ള നേതാക്കളിൽ മിക്കവരുടെയും നിലപാടുകൾ; മഹാരാജാസിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ വിലയിരുത്തി ആഷിക് അബു

കഴിഞ്ഞ ദിവസം നടിക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പ്രതികരിച്ച സംവിധായകൻ ആഷിഖ് അബു സിനിമകളിലെ സ്ത്രീവിരുദ്ധതകളെ വിമര്‍ശിച്ചിരുന്നു ”ചീപ് ത്രിൽസിനും കയ്യടികൾക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളനായക അഴിഞ്ഞാട്ടവും ഇനി മുതൽ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും നിർമാതാക്കളും തീരുമാനിച്ചാൽ അതാവും നമുക്ക് ഈ നാടിനോട്, ഈ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി” എന്നായിരുന്നു ആഷിക് പറഞ്ഞത്. ഈ പരാമര്‍ശത്തില്‍ സംവിധായകൻ ആഷിഖ് അബുവിന് മറുപടിയുമായി സംവിധായകൻ പ്രതാപ് ജോസഫ്.

ആഷിഖ് അബു മഹാരാജാസ് കോളജ് യൂണിയൻ ചെയർമാനായിരുന്ന കാലത്ത് എസ്.എഫ്.ഐക്കാരുടെ മർദ്ദനത്തിന് ഇരയായ ആളാണ് താനെന്നു പറഞ്ഞുകൊണ്ടാണ് പ്രതാപ് പറയുന്നത്. ആ കാലത്തെ കുറിച്ചോർത്ത്‌ ആഷിഖ് മാപ്പ് പറയാൻ തയ്യാറാണോയെന്നും പ്രതാപ് ചോദിക്കുന്നു.

പ്രതാപ് ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ആഷിക്‌ ആബു കോളേജ്‌ യൂണിയൻ ചെയർമാനും എസ്സ്‌.എഫ്‌.ഐ. നേതാവുമായിരുന്ന കാലത്ത്‌ മഹാരാജാസ്‌ കോളേജിലും ഹോസ്റ്റലിലും രണ്ടുവർഷക്കാലം ജീവിക്കുകയും എസ്സ്‌.എഫ്‌.ഐക്കാരുടെ മർദ്ദനത്തിനിരയാവുകയും ചെയ്തിട്ടുള്ള ഒരാളാണു ഞാൻ. ഇത്രയധികം സ്ത്രീവിരുദ്ധതയും മനുഷ്യവിരുദ്ധതയും വയലൻസും അധികാരവാഞ്ഛയും മറ്റ്‌ എവിടെയും ഞാൻ കണ്ടിട്ടില്ല. ആ കാലത്തെച്ചൊല്ലി ആഷിക്‌ ആബു മാപ്പുപറയാൻ തയ്യാറാവുകയാണെങ്കിൽ ഈ പറഞ്ഞതിൽ ഒരു ശതമാനം ആത്മാർത്ഥതയുണ്ടെന്ന് ഞാൻ വിശ്വസിക്കാം. അയാളുടെ സിനിമകളും അതിനപ്പുറമൊന്നും സാക്ഷ്യപ്പെടുത്തുന്നില്ല.

ഈ പോസ്റ്റിനു മറുപടിയായി ആഷികിന്റെ വാക്കുകളും പ്രതാപ് നല്‍കിയിട്ടുണ്ട്. അതിപ്രകാരം..

Aashiq Abu writes
പ്രതാപിനെ നേരിട്ടറിയുമോ എന്നറിയാൻ ഫോട്ടോ തപ്പിനോക്കി, പറ്റിയില്ല. മഹാരാജാസിൽ ഏഴ് വർഷം പഠിച്ചയാൾ എന്ന നിലയിൽ താങ്കൾ പറഞ്ഞ ചില കാര്യങ്ങളോട് യോജിക്കുകയും ചിലതിനോട് വിയോജിക്കുകയും ചെയ്യുന്നു. 95 ഇൽ ഞാൻ പ്രീഡിഗ്രിക്ക് വരുമ്പോഴുള്ള മഹാരാജ്‌സിൽ കൈയൂക്കിന്റെ രാഷ്ട്രീയമുണ്ടായിരുന്നു എന്നത് സത്യമാണ്. ഒരു കാലത്തു ക്രിമിനൽ സങ്കേതമായിരുന്നു മഹാരാജാസ്.

കാന്റീനിലേക്ക് പോകുന്ന പെൺകുട്ടികളെ കാമ്പസിനകത്തു നിർത്തിയിട്ട ജീപ്പിലിരുന്ന് പുറത്തുനിന്ന് വരുന്ന ഗുണ്ടകൾ ഉപദ്രവിക്കുന്ന കാലം. അവർക്ക് രാഷ്ട്രീയ തണലും. അവർക്കെതിരെ ആയുധമെടുത്ത സഖാവ് കൃഷ്ണൻകുട്ടിയെ പോലുള്ളവരുടെ കഥകൾ ഒരു വിഭാഗം എസ് എഫ് ഐ അനുഭാവികളെ മസിൽ പവറിൽ വിശ്വസിക്കുന്നവരാക്കി എന്നതും സത്യമാണ്. അക്രമായിരുന്നു പ്രതിരോധം അക്കാലത്തും. അതിനിടയിൽ രാഷ്ട്രീയ പകപോക്കലുകൾ നടന്നിട്ടുണ്ട്, വ്യക്തിപരമായ പകപോക്കലുകൾ നടന്നിട്ടുണ്ടാവാം. അത്ര പക്വമായിരുന്നില്ല ഞാനടക്കമുള്ള നേതാക്കളിൽ മിക്കവരുടെയും നിലപാടുകൾ. അതും ശരി തന്നെ.

ഞങ്ങളെല്ലാവരും തന്നെ ഞങ്ങളുടെ മഹാരാജാസിന് പുറത്തുള്ള ജീവിതത്തിൽ നിനുള്ള ജീവിതത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ തിരിച്ചറിഞ്ഞവരാണ്. പല പ്രവർത്തികളും പക്വതയുള്ളതായിരുന്നില്ല. സമ്മതിക്കുന്നു. ഇതല്ലാതെ പ്രതാപ് ആരോപിക്കുന്ന മറ്റു കാര്യങ്ങളോട് വിയോജിക്കുന്നു. എന്റെ സിനിമകളിൽ കാണുന്നത് തന്നെയാണ് ഞാൻ. അതിൽ എന്തെങ്കിലും ഉണ്ടെന്നുപൂർണ്ണ വിശ്വാസമുള്ളവർ മാത്രം എന്നെ സീരിയസ് ആയി കണ്ടാൽ മതി. അല്ലാത്തവർക്ക് തള്ളിക്കളയാം !

shortlink

Related Articles

Post Your Comments


Back to top button