CinemaGeneralNEWS

സിനിമയില്‍ നിന്ന് ഇതൊക്കെ ഒഴിവാക്കാമോ? ആഷിക് അബു ചോദിക്കുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തെ മുന്‍നിര്‍ത്തി ആഷിക് അബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌. സിനിമയിലെ സംവിധായകരോടും എഴുത്തുകാരോടുമൊക്കെയാണ് ആഷിക് അബുവിന്‍റെ അപേക്ഷ. സിനിമയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ആഷിക് തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

ആഷിക് അബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

ചീപ് ത്രിൽസിനും കയ്യടികൾക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളനായക അഴിഞ്ഞാട്ടവും ഇനി മുതൽ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും നിർമാതാക്കളും തീരുമാനിച്ചാൽ അതാവും നമുക്ക് ഈ നാടിനോട്, ഈ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി.

shortlink

Post Your Comments


Back to top button