GeneralNEWS

പുലിമുരുകന്‍ വിവാദം ; പ്രതികരണവുമായി മന്ത്രി ജി.സുധാകരന്‍

കഴിഞ്ഞ ദിവസം മന്ത്രി ജി.സുധാകരന്‍റെ പുലിമുരുകന്‍ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. പുലിമുരുകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പുലിയെ തൊടാതെയാണ് അഭിനയിച്ചതെന്നായിരുന്നു ജി.സുധാകരന്‍റെ പരാമര്‍ശം. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ട്രോളര്‍മാരും വൈകാതെ രംഗത്തിറങ്ങി.
മോഹന്‍ലാല്‍ പുലിയെ തൊട്ടോ ഇല്ലയോ എന്നതിനെക്കുറിച്ചല്ല ഒരു മന്ത്രി അന്വേഷിക്കേണ്ടതെന്ന് ഓര്‍മ്മപ്പെടുത്തിയ ജി.സുധാകരനെ ട്രോളര്‍മാര്‍‍ പിന്നീട് വെറുതെ വിട്ടില്ല.
പുലിമുരുകന്‍റെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്നായിരുന്നില്ലെന്നും അത് മന്ത്രി ജി സുധാകരനായിരുന്നുവെന്നുമൊക്കെ ട്രോളര്‍മാര്‍ പരിഹസിച്ചു. ട്രോളര്‍മാര്‍ ആഘോഷമാക്കിയ സംഭവത്തിനെതിരെ മന്ത്രിയും ഇപ്പോള്‍ ആഞ്ഞടിച്ചിരിക്കുകയാണ്.

മന്ത്രി ജി.സുധാകരന്‍റെ പ്രതികരണം

ഒരു യഥാര്‍ത്ഥ പുലിയുമായി മോഹന്‍ലാലിന് ഫൈറ്റ് ചെയ്യുക സാധ്യമല്ല, അത് സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിച്ചതാണ്. ശരിക്കും യഥാര്‍ത്ഥ പുലിയുമായി ഫൈറ്റ് ചെയ്യുന്നതായി വിശ്വസിപ്പിക്കുന്ന രീതിയില്‍ അദ്ദേഹം അഭിനയിച്ചില്ലേ?, അതാണ് ശരിക്കും കഴിവ്. എല്ലാവരെയും മഹാനെന്ന് വിളിക്കാനാകില്ല. എന്നാല്‍ എന്റെ കവിതയ്ക്ക് അവതാരികയെഴുതിയ ആളാണ് മോഹന്‍ലാല്‍.അദ്ദേഹം മഹാനാണ്. മോഹന്‍ലാലിന്റെ അഭിനയം സാങ്കേതിക സൗകര്യം ഉപയോഗിച്ചുള്ളതല്ല. ഏതു റോളും ചെയ്യാന്‍ ശേഷിയുള്ള നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനെ മോശമായി ചിത്രീകരിക്കുന്ന ട്രോളന്മാരുടെ തോന്നിയവാസത്തിന് ഒരു ദിവസത്തെ ആയുസേ ഉണ്ടാവൂ. പുലിയുമായി ശരിക്കും ഏറ്റുമുട്ടിയെന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അതിനെ എതിര്‍ക്കുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button