കഴിഞ്ഞ ദിവസം രാത്രി ഷൂട്ടിങ് കഴിഞ്ഞ് വാഹനത്തില്‍ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയി ചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടി ഭാമ.
സംഭവം തന്നെ ഏറെ ഞെട്ടിച്ചുവെന്നും അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഭാമ പറയുന്നു. നടിമാര്‍ മറ്റ് സ്ത്രീകളെക്കാള്‍ കുറച്ചുകൂടി സുരക്ഷിതമായ ഇടത്താണ് ജീവിക്കുന്നത്. എന്നിട്ടും ഇത്തരത്തിലുള്ള ഒരു ആക്രമണം ഉണ്ടായത് തികച്ചും അപ്രതീക്ഷിതമാണ്. സംഭവം കേട്ടപ്പോള്‍ വല്ലാത്ത ഒരു ഷോക്കായിരുന്നുവെന്നും ഭാമ പറയുന്നു.
ഇത്തരക്കാരുടെ ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ലയെന്നും നമ്മളെല്ലാവരും ജാഗരൂകരായി ഇരിക്കേണ്ടിയിരിക്കുന്നുവെന്നും താരം പറയുന്നു. നടിമാര്‍ ഇത്തരം സംഭവങ്ങള്‍ നാണക്കേടുകൊണ്ട് പുറത്ത് പറയാതിരിക്കും എന്ന് കരുതിയിട്ടാണോ ഇവര്‍ ഇങ്ങനെ ചെയ്യുന്നത്? അല്ലെങ്കില്‍ നടിമാരെ എന്തും ചെയ്യാമെന്നാണോ ഇവരുടെ വിചാരം? എന്തായാലും യാഥാര്‍ഥ്യം പുറത്തു വരട്ടെ. അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഭാമ വ്യക്തമാക്കി.
Post Your Comments