BollywoodCinemaGeneralNEWS

നിക്ഷേപകരില്‍ നിന്നും 175 കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രമുഖ താരം കീഴടങ്ങി

24,000 നിക്ഷേപകരില്‍ നിന്നായി 175 കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രമുഖ ടെലിവിഷന്‍ താരം അനൂജ് സക്സേന കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന് താരത്തെ മൂന്നു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു.

175 കോടി രൂപ അനധികൃതമായി സമാഹരിച്ച കേസിലാണ് നടപടി. ഈ മാസം 17ന് കീഴടങ്ങണമെന്ന് ഡല്‍ഹി ഹൈക്കോടതി സക്സേനയോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക ജഡ്ജി ഗുര്‍ദീപ് സിങ്ങിന്റെ മുമ്പാകെ കഴിഞ്ഞ ദിവസം ഹാജരായ സക്സേനയെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

സക്സേനക്കൊപ്പം കേസില്‍ ആരോപണ വിധേയനായ ബികെ ബന്‍സാല്‍ എന്ന ഉദ്യോഗസ്ഥന്‍ 2016 ജൂലൈയില്‍ കുടുംബവുമായി ആത്മഹത്യ ചെയ്തിരുന്നു.കേസില്‍ അന്വേഷണ ഏജന്‍സിയുടെ പരിശോധനയില്‍ നിന്നൊഴിവാക്കുന്നതിനായി സക്സേന ഉദ്യോഗസ്ഥനായ ബന്‍സാലുമായി നേരിട്ട് ഇടപെട്ടു എന്ന് സിബിഐ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button