GeneralNEWS

മോഹന്‍ലാല്‍ പുലിയെ തൊട്ടോ ഇല്ലയോ എന്നതല്ല ഭരണം; മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയ

മന്ത്രി ജി.സുധാകരനെതിരെ സോഷ്യല്‍ മീഡിയ. മന്ത്രിയുടെ പുലിമുരുകനെക്കുറിച്ചുള്ള പരാമര്‍ശമാണ് ട്രോളര്‍മാര്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്. പുലിമുരുകന്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലായെന്നും അത് തനിക്ക് വ്യക്തമായി അറിയാമെന്നുമായിരുന്നു

ജി .സുധാകരന്‍റെ കമന്റ്. കഴിഞ്ഞ ദിവസം ഒരു വേദിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മോഹന്‍ലാല്‍ പുലിയെ തൊട്ടോ ഇല്ലയോ എന്നതിനെക്കുറിച്ചല്ല ഒരു മന്ത്രി അന്വേഷിക്കേണ്ടതെന്നും ആദ്യം ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനും മന്ത്രിയോട് ട്രോളര്‍മാര്‍ ആവശ്യപ്പെടുന്നു. ജനങ്ങള്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന അവസരത്തിലും മോഹന്‍ലാല്‍ പുലിയെ പിടിച്ചോ ഇല്ലയോ എന്നതിലാണ് ഒരു മന്ത്രിയുടെ ആശങ്കയെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു.

shortlink

Post Your Comments


Back to top button