
മൂന്നാറിലെ സ്വന്തം പുരയിടത്തിലുള്ള കുളം വറ്റിക്കാൻ ചെന്ന നടന് ബാബുരാജ് അയൽവാസിയുമായിയുണ്ടായ തർക്കത്തിൽ വെട്ടേറ്റ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റിലായി. കമ്പിലൈന്‍ തറമുട്ടം മാത്യു, ഭാര്യ ലിസി എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇരുവര്‍ക്കുമെതിരെ വധ ശ്രമത്തിനു കേസ് എടുത്തിട്ടുണ്ട്. അടിമാലി കോടതിയിൽ ഹാജരാക്കിയ ദമ്പതികളെ റിമാൻഡ് ചെയ്തു.
തര്‍ക്കത്തില്‍ ഉള്ള വസ്തുവില്‍ കുളം വൃത്തിയാക്കാന്‍ മൂന്നാർ ട്രിബ്യൂണൽ കോടതിയിൽ നിന്നും ഇൻജങ്ഷൻ ഓർഡറുമായാണ് ബാബുരാജ് എത്തിയത്. എന്നാല്‍ ആ സമയം പ്രകോപനമൊന്നും കൂടാതെ അയല്‍വാസി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ ബാബുരാജിനെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചിലെ മസില് വേട്ടേറ്റ താരം ഇപ്പോള്‍ ആലുവയിലുള്ള രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്
Post Your Comments