CinemaGeneralNEWS

അഭിനയത്തെ സംശയിച്ച് ഭാര്യ; സംശയം മാറ്റാന്‍ മമ്മൂട്ടി ചെയ്തതിങ്ങനെ..

മലയാളത്തിന്‍റെ സൂപ്പര്‍ താരമാണ് മമ്മൂട്ടി. എന്നാല്‍ താന്‍ സിനിമയില്‍ അഭിനയിക്കുകയാണെന്നു പറഞ്ഞപ്പോള്‍ ഭാര്യ സുല്‍ഫത്ത് വിശ്വസിച്ചിരുന്നില്ലെന്നു മമ്മൂട്ടി പറയുന്നു. സിനിമയില്‍ അഭിനയിക്കുന്ന ആദ്യകാലത്താണ് ഈ സംശയം സുല്ഫത്തിനുണ്ടായത്. അതില്‍ അല്പം സത്യവുമുണ്ട്. കാരണം മമ്മൂട്ടിയുടെ ആദ്യ ചിത്രം ദേവലോകം ഒരു ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിക്കുകയായിരുന്നു. എന്നാല്‍ ആ ചിത്രം പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. രണ്ടാമത്തെ ചിത്രം വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍. ആസാദ് സംവിധാനം ചെയ്ത ചിത്രം അക്കാലത്ത് റിലീസായില്ല. മൂന്നാമത്തെ ചിത്രമാണ് മേള. കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നുവെന്ന് പറഞ്ഞത് ഭാര്യ വിശ്വസിച്ചിരുന്നില്ലയെന്നു മമ്മൂട്ടി പറയുന്നു.

സര്‍ക്കസ് കൂടാരത്തിലെ കലാകാരന്മാരുടെ കഥ പറഞ്ഞ ആ സിനിമയില്‍ മമ്മൂട്ടിയുടെ റോള്‍ മോട്ടോര്‍ ബൈക്ക് ജംപറുടേതായിരുന്നു. എറണാകുളത്ത് റെയ്മണ്ട് സര്‍ക്കസ് നടക്കുന്നത്തിനിടയില്‍ അവരുടെ ഷോയെ ബാധിക്കാത്തരീതിയില്‍ ഷൂട്ടുചെയ്തുകൊണ്ടിരുന്നു. മമ്മൂട്ടി അന്ന് മട്ടാഞ്ചേരിയിലാണ് താമസിക്കുന്നത്. അവിടെനിന്നും ഒരു സ്‌ക്കൂട്ടറില്‍ വന്നുപോകും. ഒരുദിവസം സംവിധായകന്‍ കെ.ജി. ജോര്‍ജ്ജിനോട് തന്റെ വൈഫിനെ ഷൂട്ടിംഗ് കാണിക്കാന്‍ ഒന്നുകൊണ്ടുവന്നോട്ടെയെന്നു മമ്മൂട്ടി ചോദിച്ചു. എന്താണ് അങ്ങനെയൊരാഗ്രഹമെന്ന് ജോര്‍ജ്ജ് ചോദിച്ചപ്പോള്‍ മമ്മൂട്ടി പറഞ്ഞു. ‘ഞാന്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കയാണെന്ന് പറഞ്ഞിട്ട് വൈഫ് വിശ്വസിക്കുന്നില്ല. കാരണം ദേവലോകം സിനിമ പൂര്‍ത്തിയാകാതെ നിന്നുപോയി. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ഇതുവരെ റിലീസായിട്ടുമില്ല.’ അതു കേട്ടപ്പോള്‍ കെ.ജി. ജോര്‍ജ്ജ് സമ്മതം മൂളി. ഒരു ദിവസം മമ്മൂട്ടി ഭാര്യയെയും കൂട്ടിവരികയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button