ഇപ്പോള്‍ ഇന്ത്യന്‍ സിനിമാ ലോകത്ത് ചര്‍ച്ച മഹാഭാരതമാണ്. രാജാമൗലി മഹാഭാരതത്തെ ആസ്പദമാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രം അണിയിച്ചൊരുക്കുന്ന വാര്‍ത്തകള്‍ സജീവ ചര്‍ച്ചയിലാണ്. മലയാളത്തിലും ഇപ്പോള്‍ രണ്ടു താരങ്ങള്‍ ഒരേ സമയം കര്‍ണ്ണനാകുകയാണ്. മഹാഭാരതത്തിലെ കര്‍ണന്റെ ജീവിത കഥ ആസ്പദമാക്കി രണ്ട് വമ്പന്‍ പ്രോജക്ടുകളാണ് ഒരുങ്ങുന്നത്. ആര്‍ എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി കര്‍ണ്ണന്‍ സംവിധാനം ചെയ്യുമ്പോള്‍ മമ്മൂട്ടിയെ നായകനാക്കി മധുപാലും കര്‍ണന്റെ ജീവിതം അവതരിപ്പിക്കാന്‍ തയ്യാറാകുന്നു.
അടുത്തിടെ ഒരു മാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി ചിത്രം കര്‍ണനെ കുറിച്ച് പൃഥ്വിരാജ് പ്രതികരിച്ചതിങ്ങനെ.. ‘ രണ്ടു സിനിമകളും സംഭവിക്കട്ടെ. അതില്‍ തനിക്ക് യാതൊരു പരാതിയുമില്ല, കര്‍ണന്റെ ജീവിതം ആര്‍ക്കും സിനിമയാക്കാവുന്നതാണ്.”
ഈ സിനിമകളൈ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വാദ പ്രതിവാദങ്ങളും അഭ്യൂഹങ്ങളുമെല്ലാം സിനിമയ്ക്ക് ഗുണം ചെയ്യുമെന്നു താരം പറയുന്നു. ആര്‍ എസ് വിമല്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് ഓഗസ്റ്റില്‍ ആരംഭിക്കും.
Post Your Comments