
നിര്‍മ്മാതാവ് സോഫിയ പോളിനെതിരെ അസഭ്യവര്‍ഷവുമായി മോഹന്‍ലാല്‍ ഫാന്‍സ്.
മികച്ച പ്രദര്‍ശന വിജയം നേടി മുന്നേറുന്ന ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തിന് വേണ്ടത്ര രീതിയില്‍ പ്രമോഷന്‍ നല്‍കിയില്ലെന്നായിരുന്നു മോഹന്‍ലാല്‍ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു കൂട്ടരുടെ ആരോപണം. ഇതേ തുടര്‍ന്ന് ഇവര്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവിനോട് മോശമായ ഭാഷയില്‍ പ്രതികരിക്കുകയായിരുന്നു. തനിക്കെതിരെ അസഭ്യവര്‍ഷം നടത്തിയ കൂട്ടരെ നിയമനടപടിയാല്‍ നേരിടാന്‍ ഒരുങ്ങുകയാണ് സോഫിയ പോള്‍.
ചിത്രത്തിന്റെ പ്രമോഷന് വേണ്ടി കൂടുതല്‍ പോസ്റ്ററുകള്‍ അടിക്കുന്നില്ല എന്നൊക്കെയാണ് അവരുടെ ആരോപണങ്ങളെന്നും,മാന്യമായ ഭാഷയിലാണെങ്കില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാവുന്നതായിരുന്നെന്നും സോഫിയ പോളിന്‍റെ മകന്‍ കെവിന്‍ പോള്‍ ഒരു മാധ്യമത്തിനോട് സംസാരിക്കവേ വ്യക്തമാക്കി.
മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനുമായി ഇക്കൂട്ടര്‍ക്ക് വലിയ ബന്ധമൊന്നുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഈ സിനിമയെ എങ്ങനെയെങ്കിലും തകര്‍ക്കുക എന്നതാണ് അവരുടെ ഉദ്ദേശമെന്നും കെവിന്‍ പറഞ്ഞു.
Post Your Comments