NEWS

മസ്തിഷ്ക മരണങ്ങളുടെ എണ്ണം കുറഞ്ഞത് സംശയകരം;ശ്രീനിവാസന്‍

മസ്തിഷ്ക മരണങ്ങളുടെ എണ്ണം കുറഞ്ഞതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന്‍. മസ്തിഷ്ക മരണങ്ങള്‍ സംഭവിക്കുന്ന ആളുകളുടെ അവയവങ്ങള്‍ സൗജന്യമായി നല്‍കാനാണ് ബന്ധുക്കള്‍ സമ്മത പത്രം നല്‍കുന്നതെന്നും എന്നാല്‍ കരളും വൃക്കയും ഉള്‍പ്പടെയുള്ള അവയവങ്ങള്‍ക്ക് ഹോസ്പിറ്റല്‍ അധികൃതര്‍ ലക്ഷങ്ങള്‍ പ്രതിഫലം കൈപ്പറ്റുന്നുണ്ടെന്നും ശ്രീനിവാസന്‍ കുറ്റപ്പെടുത്തി. അവയവമാറ്റ ശസ്ത്രക്രിയകളുടെ പിന്നില്‍ നടക്കുന്ന കച്ചവടമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.
കൊല്ലം സെന്റ്‌ തോമസ്‌ കത്ത്രീഡലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചാരിറ്റി സെയിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടികള്‍ മുടക്കി ക്യാന്‍സര്‍ ആശുപത്രികള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നവര്‍ ജൈവകൃഷി പ്രോത്സാഹനത്തിനാണ് ആദ്യ പരിഗണന നല്‍കേണ്ടതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button