BollywoodCinemaNEWS

ഷാരൂഖിനെക്കുറിച്ച് സാക്ഷാല്‍ പൗലോ കൊയ്‌ലോയുടെ പരാമര്‍ശം

സൂപ്പര്‍ താരം ഷാരൂഖിന് ഓസ്കാര്‍ നല്‍കണമായിരുന്നുവെന്ന അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ലോക പ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. ഹോളിവുഡിലെ പക്ഷപാതമാണ് ഷാരൂഖിന് ഒസ്കാര്‍ ലഭിക്കാതെ പോയതിന്‍റെ പ്രധാന കാരണമെന്നും അദ്ദേഹം ട്വിറ്റര്‍ പോസ്റ്റിലൂടെ വ്യക്തമാക്കി. ‘മൈ നെയിം ഈസ് ഖാന്‍’ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാരൂഖ് ഖാന് ഓസ്‌കര്‍ നല്‍കേണ്ടിയിരുന്നതെന്നും പൗലോ കൊയ്‌ലോ പറഞ്ഞു.

“ഷാരൂഖിന്‍റെ സിനിമകളില്‍ ഞാനാദ്യം കണ്ടത് ‘മൈം നെയിം ഈസ് ഖാന്‍ ആണ്’.
ചിത്രം മികച്ചതാണെന്ന് മാത്രമല്ല ഹോളിവുഡില്‍ പക്ഷപാതിത്വമില്ലായിരുന്നെങ്കില്‍ ഷാരൂഖ് ഖാന് ഓസ്‌കര്‍ ലഭിച്ചേനെ”  (പൗലോ കൊയ്‌ലോ)

സാക്ഷാല്‍ പൗലോ കൊയ്‌ലോയുടെ പ്രശംസയ്ക്ക് പിന്നാലെ കിംഗ്‌ഖാന്‍റെ മറുപടിയുമെത്തി.

“വളരെ നന്ദി. എന്റെ അടുത്ത യാത്ര താങ്കളെ നേരില്‍ കാണാനായിരിക്കും. താങ്കള്‍ക്ക് സ്‌നേഹവും ആരോഗ്യവും നേരുന്നു.” (ഷാരൂഖ്‌ ഖാന്‍)

shortlink

Post Your Comments


Back to top button