സിനിമാ വ്യവസായത്തിനു കടുത്ത ഭീഷണി ഉയര്‍ത്തി നിലകൊള്ളുന്ന തമിള്‍റോക്കേഴ്‌സിന്‍റെ ഫേസ്ബുക്ക് പേജും വെബ് സൈറ്റുകളിലൊന്നും പൂട്ടിച്ച് മലയാളി ഹാക്കേഴ്‌സ് ഗ്രൂപ്പായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. കഴിഞ്ഞ ദിവസം താമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ നായകനായി എത്തിയ സിങ്കം 3 തമിള്‍റോക്കേഴ്‌സ് ഫേസ്ബുക്ക് പേജിലൂടെ ലൈവ് സ്ട്രീമിംഗ് വഴി 17മിനുട്ട് പ്രദര്‍ശിപ്പിച്ചിരുന്നു.
അമ്പതിനായിരത്തോളം ലൈക്കുള്ള ഈ പേജും സ്ട്രീമിംഗ് ലിങ്കുകള്‍ നല്‍കുന്ന തമിള്‍റോക്കേഴ്‌സ് വെബ്‌സൈറ്റുമാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഹാക്ക് ചെയ്തത്. ഞങ്ങള്‍ നിങ്ങള്‍ക്ക് പിന്നാലെയുണ്ടെന്നും കരുതിയിരുന്നോളൂ എന്നും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് പേജ് ഹാക്ക് ചെയ്‌തെന്ന് അറിയിച്ചുള്ള പോസ്റ്റില്‍ കുറിക്കുന്നു. നിരവധി പേജുകളും സൈറ്റുകളും തമിള്‍റോക്കേഴ്‌സിന്റേതായി സൈബര്‍ സെല്ലും ഹാക്കേഴ്‌സും നേരത്തെ പൂട്ടിച്ചിരുന്നുവെങ്കിലും പുതിയ സൈറ്റുകള്‍ വഴി പിന്നാലെ ഇവര്‍ സജീവമാകാറുണ്ട്. മല്ലു സൈബര്‍ സോള്‍ജിയേഴ്‌സിന്റെ കമന്റ് ബോക്‌സില്‍ പുതിയ പേജിന്റെ ലിങ്ക് ആരോ വീണ്ടും ഇട്ടിട്ടുമുണ്ട്.
പുതുചിത്രങ്ങളുടെ വ്യാജപകര്‍പ്പുകള്‍ സിനിമ റിലീസായി ആദ്യദിവസങ്ങളില്‍ത്തന്നെ അപ്ലോഡ് ചെയ്യുന്നതിലൂടെ കുപ്രസിദ്ധി നേടിയ ഗ്രൂപ്പാണ് തമിള്‍ റോക്കേഴ്സ്. സൂര്യയുടെ ഏറ്റവുംപുതിയ ചിത്രം എസ്3 റിലീസ്ദിവസം തന്നെ ഫേസ്ബുക്കില്‍ ലൈവ് സ്ട്രീമിംഗ് നടത്തുമെന്ന തമിഴ് റോക്കേഴ്സിന്റെ ഭീഷണി വലിയ വാര്‍ത്തയായിരുന്നു. സിങ്കത്തിന്റെ നിര്‍മ്മാതാവ് ജ്ഞാനവേല്‍രാജ തമിള്‍റോക്കേഴ്‌സ് ടീമിനെ ജയിലില്‍ അടയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ റിലീസ് ദിവസം സിനിമ ലൈവ് സ്ട്രീമിംഗ് നടത്തുമെന്ന ഭീഷണി ആവര്‍ത്തിക്കുകയും ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ആദ്യ 17 മിനിറ്റാണ് അനധികൃതമായി ലൈവ് സ്ട്രീമിംഗ് നടത്തുകയും ചെയ്തു. കൂടാതെ തമിഴ് റോക്കേഴ്സിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മുഴുവന്‍ സിനിമയും അപ്ലോഡ് ചെയ്തിരിക്കുന്ന ടൊറന്റ് ഫയലിന്റെ ലിങ്കും നല്‍കിയി. രണ്ട് വര്‍ഷത്തെ തങ്ങളുടെ കഠിനപ്രയത്നമാണ് ചിത്രമെന്നും ലൈവ് സ്ട്രീമിംഗ് നടത്തിയാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആറ് മാസത്തിനകം ജയിലിലാകുമെന്നും രാജ പറഞ്ഞിരുന്നു. ചിത്രം തീയേറ്ററുകളില്‍ത്തന്നെ കാണണമെന്ന് സൂര്യയും ആരാധകരോട് അഭ്യര്‍ഥിച്ചിരുന്നു.
കബാലിയുടെ നിര്‍മ്മാതാവിനെ വെല്ലുവിളിച്ച് ആദ്യ ദിവസം തിയറ്റര്‍ കോപ്പി ഇവര്‍ പുറത്തുവിട്ടിരുന്നു. തമിഴ് ചിത്രങ്ങള്‍ക്ക് മാത്രമല്ല മലയാളം ചിത്രങ്ങളുടെ വ്യാജനും ഇവര്‍ ഇറക്കിയിരുന്നു പ്രേമം, പുലിമുരുകന്‍ എന്നീ സിനിമകളുടെ വ്യാജന്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിരുന്നു. നേരത്തെ മലയാള ചിത്രം പുലിമുരുകന്‍ പൈറസിയില്‍ തമിള്‍റോക്കേഴ്സിന്റെ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് റെയ്ഡ് നടത്തുകയും നാല് പേരെ പിടികൂടുകയും ചെയ്തിരുന്നു.
Post Your Comments