CinemaGeneralNEWS

സിനിമാ ലോകം മോശമാണെന്ന തെറ്റിദ്ധാരണ പരത്തുന്നത് ഇവരാണ്; മുന്തിരിവള്ളികളിലെ ജൂലിയായി തിളങ്ങിയ നേഹ സക്‌സേന വെളിപ്പെടുത്തുന്നു

മലയാളത്തില്‍ മമ്മൂട്ടിയോടോപ്പവും മോഹന്‍ലാലിനൊപ്പവും ചിത്രങ്ങള്‍ ചെയ്ത ഉത്തരേന്ത്യന്‍ മോഡലായ യുവ സുന്ദരിയാണ് നേഹ സ്‌കസേന. മാസ്മരിക കാഴ്ചകളിലൂടെ എല്ലാവരെയും ആകര്‍ഷിക്കുന്ന സിനിമാ മേഖലയില്‍ കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് മുന്തിരിവള്ളികളിലെ ജൂലിയായി തിളങ്ങിയ നേഹ സക്‌സേന വെളിപ്പെടുത്തുന്നു. മനോരമയുടെ ഐ മി മൈസെല്‍ഫ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നേഹ.

തുടരെ തുടരെ ഓഡിഷന് പങ്കെടുക്കുകയും അവസാന നിമിഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് കാരണം അവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്ത ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില സിനിമാക്കാര്‍ക്ക് വേണ്ടത് മറ്റു പലതുമാണ്. കഥ പറയാന്‍ വേണ്ടി നമ്മളെ വിളിയ്ക്കും.. കഥ കേള്‍ക്കുകയും ഇഷ്ടപ്പെടുകയും നമ്മള്‍ കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്യും. അതിന് ശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് സിനിമാ ചര്‍ച്ചയ്ക്കാണെന്നും പറഞ്ഞ് വിളിയ്ക്കും. അവിടെ അവരുമായി സഹകരിച്ചില്ലെങ്കില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയേ രക്ഷയുള്ളൂ. തെറ്റ് ചെയ്യാന്‍ താന്‍ തയ്യാറല്ലായിരുന്നു നടി പറയുന്നു.

സിനിമാ ലോകം മോശമാണെന്ന തെറ്റിദ്ധാരണ ചിലര്‍ക്കുണ്ടാവും. എന്നാല്‍ മോശമായി ഈ മേഖലയെ സമീപിയ്ക്കുന്നവര്‍ക്ക് മാത്രമേ അതുള്ളൂ. ആത്മാര്‍ത്ഥമായി സിനിമയെ സമീപിക്കുന്നവരുണ്ട്. ഇത്തരം കാസ്റ്റിങ് കൗച്ചുകള്‍ അത്തരക്കാരെയാണ് അപമാനിക്കുന്നതെന്നും നേഹ വ്യക്തമാക്കി.

കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നേഹ മലയാളത്തിലെത്തിയത്. ഇപ്പോള്‍ തിയേറ്ററുകളില്‍ മുന്നേറുന്ന മോഹന്‍ലാലിനൊപ്പം അഭിനയിച്ച മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ള്‍ എന്ന ചിത്രമാണ് നേഹയുടെ മലയാളത്തിലെ അവസാന റിലീസ് ചിത്രം.

shortlink

Related Articles

Post Your Comments


Back to top button