എം ടിയെപോലുള്ള വലിയ ഇതിഹാസങ്ങള്‍ക്കൊപ്പം മാക്ടയുടെ ആദരത്തില്‍ പങ്കുകൊള്ളാന്‍ സാധിച്ചതില്‍ മലയാളത്തിന്റെ പ്രിയ നടന് ജയസൂര്യ മാക്ടയ്ക്ക് നന്ദി പറഞ്ഞു. ഇവര്‍ക്കൊപ്പം മാക്ടയുടെ പുരസ്കാരം ഏറ്റുവാങ്ങാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നുവെന്നും ജയ സൂര്യ കുറിപ്പില്‍ പറയുന്നു. അദ്ധ്വാനത്തിനു മുന്‍പ് ഭാഗ്യം വരുന്നത് dictionary യിൽ മാത്രമാണ് മാത്രമാണെന്ന് താരം പറയുന്നു.
ജയസൂര്യയുടെ കുറിപ്പ് വായിക്കാം:
നന്ദി “MACTA “…????
സിനിമയെ സ്നേഹിച്ച് തുടങ്ങിയ അന്നു മുതൽ screen ൽ തെളിഞ്ഞ് മനസ്സിൽ പതിഞ്ഞ കുറേ പേരുകളുണ്ട് സംഗീതം ശ്യാം ,സംഘട്ടനം ത്യാഗരാജൻ ……അങ്ങനെ കുറേ legend’s പേരുകൾ. ഒപ്പം മലയാള സിനിമയെ മറ്റൊരു നിലയിലേക്ക് എത്തിച്ചിട്ടുള്ളവരിൽ ഒരാളായ എം.ടി സാറും അവരെയൊക്കെ മറക്കാതെ
MACTA ആദരിച്ചപ്പോൾ, ആദ്യമായി നാഷണൽ അവാർഡും,state അവാർഡും എനിക്കു ലഭിച്ചതുകൊണ്ട് അത്രയും legend’s ന്റെ മുന്നിൽ വച്ച് ഞാനും MACTA യുടെ പുരസ്ക്കാരത്തിന് അർഹനായി.
ചിലർ പറയും luck കൊണ്ടാണ് Success ഉണ്ടാകുന്നതെന്ന്, എനിക്കു തോന്നിയിട്ടുള്ളത് കഠിനാധ്വാനം ചെയ്യുമ്പോൾ ആ അധ്വാനം luck നെ കണ്ടുമുട്ടുന്നു എന്നുള്ളതാണ്… ‘Work ന് മുൻപ് luck വരുന്നത് dictionary യിൽ മാത്രമാണ്’
ആഗ്രഹമുള്ള,ലക്ഷ്യമുള്ള ഏതൊരു വ്യക്തിയും അവരവരുടെ ആഗ്രഹങ്ങളെ സ്ഥിരമായി മനസ്സിൽ visual ആയി കാണണം…തന്റെ ലക്ഷ്യത്തിൽ എത്തുന്നതായും …അതിൽ വിജയിക്കുന്നതായും….എങ്കിൽ ഉറപ്പായിട്ടും അത് നടന്നിരിക്കും.
‘സംവിധായകന്റെ മനസ്സിലെ visual ആണ് നമ്മൾ സിനിമയായി കാണുന്നത്. നമ്മുടെ ജീവിതത്തിന്റെ സംവിധായകൻ നമ്മളാണ് ‘
“നമ്മൾ ജനിച്ചത് വെറുതെ മരിച്ചുപോകാനല്ല നമ്മുടെ പേരുകൾ ഇവിടെ രേഖപ്പെടുത്തിയിട്ട് പോകാനാണ്” .
Post Your Comments