![](/movie/wp-content/uploads/2017/02/hrithik-soosan-774x405.jpg)
ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ ഹൃത്വിക് റോഷന്‍റെ ആരാധകര്‍ ഇപ്പോള്‍ സംശയത്തിലാണ്. കാരണം അടുത്തിടെ നടക്കുന്ന പല ചടങ്ങുകളിലും ഹൃത്വികിനൊപ്പം മുന്‍ ഭാര്യ സൂസൈനും എത്തുന്നു. ദാമ്പത്യ ബന്ധം വേര്‍പെടുത്തി രണ്ടു വഴികള്‍ തിരഞ്ഞെടുത്തവരാണ് ഇരുവരും. യാത്രകളോ പിറന്നാള്‍ പാര്‍ട്ടികളോ അങ്ങനെ എന്തുമാകട്ടെ ഹൃത്വിക്കിനൊപ്പം സൂസൈനുമുണ്ടാകും ഇപ്പോള്‍ എപ്പോഴും.
തന്റെ പുതിയ ചിത്രമായ കാബിലിന്റെ പ്രിവ്യൂവിന് ഹൃത്വിക് അവരെ ക്ഷണിച്ചതും ചിത്രം കണ്ട സൂസൈന്‍ ഹൃത്വിക്കിനെ അഭിനന്ദിച്ചതും നേരത്തേ വാര്‍ത്തകളായിരുന്നു. അതുകൊണ്ട് തന്നെ ആരാധകര്‍ ഇവര്‍ ഒരുമിക്കുമോയെന്ന സംശയത്തിലാണ്. ഇതിനെക്കുറിച്ച് ഹൃത്വികിന്‍റെ മറുപടിയിങ്ങനെയാണ്
”ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞാന്‍ സൂസൈനെ സ്നേഹിക്കുന്നു. അവര്‍ തിരിച്ചും. അതില്‍ കൂടുതലൊന്നും പറയാനില്ല” ഹൃത്വിക് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments