
ശശികല തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ വലിയ പ്രക്ഷോഭം ഉയരുമ്പോഴും തമിഴ് സിനിമാ താരങ്ങള്‍ മൗനം പാലിക്കുന്നതെന്തെന്ന ചോദ്യവുമായി കമല്ഹാസന് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മൗനം പാലിച്ചിരുന്ന ഒട്ടേറെ തമിഴ് താരങ്ങള്‍ ഇപ്പോള്‍ പ്രതികരിച്ചു തുടങ്ങിയതാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അരവിന്ദ് സ്വാമി ശശികലയെ വിമര്‍ശിച്ചുകൊണ്ട് ട്വിറ്റര്‍ പോസ്റ്റിലൂടെ തന്റെ നിലപാട് വ്യക്തമാക്കി.
ഏകാധിപത്യ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇത് രാജഭരണകാലമല്ലെന്നായിരുന്നു സൂപ്പര്‍ താരത്തിന്റെ ട്വിറ്റര്‍ കുറിപ്പ്. ജനങ്ങള്‍ക്ക് ഏകാധിപതികളെയല്ല ജനസേവകരെയാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ശശികല തടവിലാക്കിയ എംഎല്‍എമാരെ ഫോണില്‍ വിളിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ അവരുടെ പ്രതികരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഓണ്‍ലൈന്‍ പദ്ധതിക്കും താരം തുടക്കമിട്ടു. തമിഴ്നാട് മുഖ്യമന്ത്രി ആരാകണമെന്നത് എംഎല്‍എമാരെ തന്നെ വിളിച്ച് അഭിപ്രായം തേടണമെന്നാണ് പുതിയ പദ്ധതി വഴി നടന് ആഹ്വാനം ചെയ്യുന്നത്.
തമിഴ്നാട്ടിലെ മുഴുവന്‍ എഐഎഡിഎംകെ എംഎല്‍എമാരുടെ പേരും മണ്ഡലവും ഫോണ്‍ നമ്പറും അരവിന്ദ സ്വാമി ട്വിറ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അരവിന്ദ് സ്വാമി ആരംഭിച്ച ക്യാംപയിന് മികച്ച പ്രതികരണം ലഭിക്കുമ്പോഴും പല എം.എല്മാരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കുന്നത് ജനങ്ങളില്‍ നിരാശയുണ്ടാക്കി.
Post Your Comments