പല ഷൂട്ടിങ്ങിനിടയിലും അപകടങ്ങള്‍ സംഭവിക്കാറുണ്ട്. സ്റ്റണ്ട് അഭിനയത്തിനിടെയാണ് പലപ്പോഴും നടീനടന്മാര്ക്ക് അപകടം പിണയുന്നത്. എന്നാല്‍ ഇവിടെ ഒരു വിവാഹ രംഗമാണ് അപകടത്തില്‍ കലാശിച്ചത്. ബേഹദ് എന്ന ഹിന്ദി സീരിയലില്‍ വിവാഹ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.
നായകന് കുശാല്‍ ടണ്ടലും നായികയായ ജെന്നിഫറും തമ്മിലുള്ള സീന്‍ വിവാഹമണ്ഡപത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുകയായിരുന്നു. തീപിച്ച മണ്ഡപത്തിലെ വധുവായി ജെന്നിഫര്‍ വിങ്ങെറ്റ് ഇരിക്കുമ്പോള്‍ ഇതിനിടയിലേക്ക് നായകന് കുശാല്‍ ടണ്ടന് വന്ന് നായികയെ വരണമാല്യം ചാര്‍ത്തുന്നു. ഇതാണ് സീരിയലിനു വേണ്ടി ചിത്രീകരിക്കാന്‍ ശ്രമിച്ച രംഗം. എന്നാല്‍ നിയന്ത്രണ വിധേയമല്ലാത്ത രീതിയില്‍ തീ പടരുകയും നായിക അതിനുള്ളില്‍ പെടുകയും ചെയ്തു. നായകന് കുശാല്‍ ടണ്ടലിന്റെ സമയോചിത ഇടപെടലിലൂടെ നായികയായ ജെന്നിഫര്‍ ബെങ്ങറ്റിനെ രക്ഷപെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്.
Post Your Comments