ഗോവയിൽ വെച്ച് തനിക്കെതിരെ പീഡനശ്രമമുണ്ടായെന്ന് പ്രമുഖ കന്നഡ നടി സ്മിത വെളിപ്പെടുത്തുന്നു. സ്മിത അഭിനയിക്കുന്ന ‘ശുദ്ധി’ എന്ന സിനിമയുടെ ഷൂട്ടിങ് ഗോവയില്‍ നടക്കുകയാണ്. ഷൂട്ടിങ്ങ് നടക്കുന്ന ഗോകർണ്ണത്ത് നിന്നും മടങ്ങുന്നതിനിടയില്‍ ഒരു റസ്റ്റോറന്റിൽ വെച്ച് തനിക്ക് ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു.
ജനുവരി 31ന് ആയിരുന്നു സംഭവം. മദ്യപിച്ച ചില ചെറുപ്പക്കാര്‍ മോശമായി പെരുമാറുകയായിരുന്നു. ‘അവ്വ’ ഉൾപ്പെടെയുള്ള കന്നഡ സിനിമകളിൽ ശ്രദ്ധേയ വേഷം സ്മിത അഭിനയിച്ചിട്ടുണ്ട്.
Post Your Comments