മലയാളസിനിമക്ക് ഏറ്റവും നല്ല നക്ഷത്രങ്ങളെ സംഭാവന ചെയ്ത സംവിധായകനാണ് ഫാസില്‍. മലയാള സിനിമക്ക് താരമൂല്യമുള്ള മോഹന്‍ലാല്‍ മുതല്‍ ഫഹദ് ഫാസില്‍ വരെ യുള്ള നിരവധി അഭിനേതാക്കളെ സമ്മാനിച്ചിട്ടുണ്ടെങ്കിലും ഒന്നിന്റെയും അവകാശം ഏറ്റെടുക്കുന്ന ഒരാളല്ല ഫാസിലെന്നും സത്യന് അന്തിക്കാട് പറഞ്ഞു. കൊച്ചി മറൈന്‍ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടില്‍ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സിനിമ രക്ഷപ്പെടാന്‍ അവരെ ഉപയോഗിച്ചു എന്നേ ഉള്ളൂ. അവരൊക്കെ എങ്ങനെയോ രക്ഷപ്പെട്ടു പോയി. അതവരുടെ ഭാഗ്യം കൊണ്ടാണ് എന്നായിരിക്കും ഈ വിഷയത്തോട് ഫാസിലിന്റെ മറുപടിയെന്നും അല്ലാതെ അവരുടെ രക്ഷകര്‍തൃത്വ സ്ഥാനം അദ്ദേഹം ആഗ്രഹിക്കില്ലയെന്നും സത്യന് പറയുന്നു.
മലയാളത്തിന്റെ എക്കാലത്തെയും ദൃശ്യവിസ്മയമാണ് മണിച്ചിത്രത്താഴ്. ഈ ചലച്ചിത്രത്തിന്റെ സൃഷ്ടിക്കുപിന്നിലെ അമൂല്യമായ നിമിഷങ്ങളും കൗതുകങ്ങളും പങ്കുവെക്കുന്ന ചലച്ചിത്ര സംവിധായകന് ഫാസിലിന്റെ മണിച്ചിത്രത്താഴും മറ്റു ഓര്‍മകളും എന്ന പുസ്തകം ചടങ്ങില്‍ പ്രകാശിപ്പിച്ചു. ഈ കൃതിയില്‍ ശ്രീവിദ്യ, ഒ എന്‍ വി കുറുപ്പ് തുടങ്ങിയവരെക്കുറിച്ചുള്ള ഓര്‍മ്മകളുമുണ്ട്.
Post Your Comments