CinemaGeneralNEWS

ഷൂട്ടിംഗ് സ്ഥലത്ത് മദ്യപിച്ചെത്തിയ ഹന്‍സിക !

ഓരോ ചിത്രവും മികച്ചതാക്കുവാന്‍ താരങ്ങള്‍ കഠിന പ്രയത്നങ്ങള്‍ ചെയ്യുന്നത് സ്വാഭാവികമാണ്. അഭിനയത്തിന്റെ സ്വാഭാവികയ്ക്കുവേണ്ടി മദ്യപിച്ചു പോലും താരങ്ങള്‍ അഭിനയിക്കുവാന്‍ തയ്യാറാകുന്നു. ഇവിടെ ഇപ്പോള്‍ ചര്‍ച്ച ബോഗന്‍ എന്ന ചിത്രത്തിലെ ഹന്സികയുടെ അഭിനയമാണ്.

തനി ഒരുവന്‍ എന്ന വിജയ ചിത്രത്തിനു ശേഷം ജയം രവിയും അരവിന്ദ് സ്വാമിയും മുഖ്യ വേഷത്തില്‍ എത്തിയ ബോഗന്‍ തിയറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ്. ചിത്രത്തിലെ നായിക ഹന്‍സികയാണ്. ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടുന്ന ഒരു രംഗമാണ് ഹന്‍സിക മദ്യപിച്ചെത്തുന്നത്. എന്നാല്‍ ഈ രംഗം യാഥാര്‍ത്ഥ്യമാക്കുന്നതിനായി താന്‍ ഏറെ ബുദ്ധിമുട്ടിയെന്ന് ഹന്‍സിക പറയുന്നു. ജീവിതത്തില്‍ ഇതുവരെ മദ്യപിക്കാത്ത ആളാണ് താന്‍. രംഗം മനോഹരമാക്കാനായി ഷൂട്ടിംഗ് സെറ്റിലെത്തിയ ഹന്‍സിക അല്‍പ്പം പരുങ്ങലില്‍ നടക്കുന്നതും മദ്യപിച്ച പോലെ നടക്കുന്നതുമെല്ലാം കണ്ട് ലൊക്കേഷനിലുള്ളവരെല്ലാം ഞെട്ടി. ഷൂട്ടിംഗ് മുടങ്ങുമോ എന്നുവരെ ചിലര്‍ സംശയിച്ചു. എന്നാല്‍ അതെല്ലാം താരത്തിന്റെ റിഹേഴ്‌സല്‍ ആയിരുന്നു. 10 ദിവസം കൊണ്ടാണ് ആരംഗം പൂര്‍ത്തിയാക്കാനായതെന്നും താരം പറയുന്നു. നായകന്‍ മുതല്‍ പ്രൊഡക്ഷന്‍ ജോലിവരെ ചെയ്യുന്ന സെറ്റിലുള്ള എല്ലാവരോടും അത് നന്നായോയെന്ന് ചോദിക്കുമായിരുന്നു എന്നും താരം പറയുന്നു.

ഇതുപോലെ തന്നെയാണോ മദ്യപാനികൾ കാണിച്ചുകൂട്ടുന്നതെന്നായിരുന്നു ഹൻസികയുടെ സംശയം. സിനിമയുടെ നിർമാതാവ് കൂടിയായ പ്രഭുദേവ ഹൻസികയെ ചിത്രം കണ്ടതിന് ശേഷം ഫോൺവിളിച്ച് അഭിനന്ദിച്ചിരുന്നു. ആ സീനിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് താരമിത് വെളിപ്പെടുത്തുന്നത് .

shortlink

Related Articles

Post Your Comments


Back to top button