ലോക പ്രശസ്ത പോപ് ഗായകന്‍ ബോബ് മാര്‍ലിയുടെ 40 വര്‍ഷം പഴക്കമുള്ള ഗാനശേഖരം കണ്ടെത്തി. ലണ്ടനിലെ ‘കെന്‍സല്‍ റൈസ്’ എന്ന ഹോട്ടലിന്‍റെ അറ്റകുറ്റപ്പണിക്കിടെ കെട്ടിടത്തിന്‍റെ അടിത്തട്ടില്‍ നിന്നാണ് നഷ്ടപ്പെട്ടെന്ന് കരുതിയ കാസറ്റുകള്‍ കണ്ടെത്തിയത്. 1974 മുതല്‍
78-വരെയുള്ള സംഗീത പരിപാടികളില്‍ അവതരിപ്പിച്ച ഗാനത്തിന്‍റെ ശേഖരമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചത്. പതിമൂന്ന് കാസറ്റുകളാണ് കെട്ടിടത്തിന്‍റെ അടിത്തട്ടില്‍ നിന്നും കിട്ടിയത്. ഇതില്‍ പത്തെണ്ണമാണ് കേട്പാട് കൂടാതെ തിരികെ കിട്ടിയത്. രണ്ടു കാസറ്റുകള്‍ റെക്കോര്‍ഡ് ചെയ്യാത്തവയും ഒരെണ്ണം പൂര്‍ണ്ണമായും നശിച്ച അവസ്ഥയിലുമാണ്.
Post Your Comments