CinemaGeneralNEWS

നായികയെ എടുത്തുപൊക്കിയുള്ള അഭിനയത്തിലൂടെ പണികിട്ടിയ കുഞ്ചാക്കോ ബോബന്‍

പല ചിത്രങ്ങളിലും നായികമാരെ എടുത്തുപൊക്കി നായകന്മാര്‍ അഭിനയിക്കുന്നുണ്ട്. ബോളിവുഡ് നടന്മാര്‍ ചില പൊതുപരിപാടിയിലും ഇത് ആവര്‍ത്തിക്കാറുണ്ട്.

സ്റ്റേജ് ഷോക്കിടയില്‍ ഷാരൂഖ് ഖാന്‍ റിമിയെ എടുത്തു പൊക്കിയതും കഴിഞ്ഞ ആഴ്ച കൊച്ചിയിലെത്തിയ ഹൃതിക് റോഷന്‍ കൊച്ചിക്കാരി ആരാധികയെ എടുത്തു പൊക്കിയതും നമ്മള്‍ കണ്ടതാണ് . എന്നാല്‍ സിനിമയില്‍ കാണുന്നതുപോലെ അത്ര രസമുള്ള കാര്യമല്ല നടിമാരെ എടുത്തുപോക്കുന്നതെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

നായികമാരെ എടുത്തുകൊണ്ട് അഭിനയിക്കുന്ന സീനുകള്‍ക്ക് കാണുന്ന സുഖമൊന്നുമില്ലെന്ന് പ്രണയ താരം കുഞ്ചാക്കോ ബോബന്‍ പറയുന്നു.  വിശുദ്ധന്‍ സിനിമയില്‍ രണ്ടു തവണ മിയയെ എടുക്കുന്ന സീനുണ്ട്. ആദ്യത്തേത് അത്ര കുഴപ്പമില്ല എടുത്തുകൊണ്ട് വെറുതേ നടന്ന ചെറിയ ഷോട്ട്. രണ്ടാമത്തേത് അല്‍പ്പം കടുപ്പമായിരുന്നു. രാത്രി വാമഗമണ്ണിലെ തണുപ്പിലൂടെ ഏറെ ദൂരം നടക്കുന്ന സീന്‍. മഞ്ഞിനൊപ്പം മഴ പെയ്യിച്ച് മെഷീനും. കുത്തേറ്റു കിടക്കുന്ന മിയയെ എടുത്ത് കരഞ്ഞു കൊണ്ടാണ് നടക്കുന്നത്. ഈ നടത്തം തനിക്ക് പണി തന്നുവെന്ന് താരം പറയുന്നു.

ആ സീന്‍ ഷൂട്ട്‌ ചെയ്തപ്പോള്‍ തോളെല്ലിന്റെ ലിഗ്‌മെന്റിന് പരിക്കേറ്റു. അതോടെ ഇങ്ങനെ സാഹസത്തിന് പോയിട്ടില്ല.

കസ്തൂരിമാനിലും ഇതേ പോലെ പേടിച്ചിട്ടുണ്ടെന്ന് ചാക്കോച്ചന്‍ miyaപറയുന്നു. പാട്ടിനിടെ മീരജാസ്മിനെ എടുത്തു കൊണ്ട് പാടവരമ്പിലൂടെ നടക്കുന്ന സീന്‍. അന്‍പത് കിലോയോളം ഭാരമുള്ള മീരയും വഴുക്കലുള്ള പാടവരമ്പും. സ്‌ക്രീനില്‍ കണ്ട പ്രണയ ഭാവമൊന്നുമല്ലായിരുന്നു മനസ്സില്‍ വീഴുമോ എന്ന നല്ല പേടിയായിരുന്നെന്ന് പ്രണയ നായകന്‍ സമ്മതിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button