സിനിമാ വ്യവസായത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ് തമിഴ് റോക്കേഴ്സ്. റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കകം എഫ് ബില്‍ ലൈവായി പോസ്റ്റ് ചെയ്തു വ്യാജന് ഇറക്കുകയും സിനിമാ വ്യവസായത്തെ ഇവര്‍ തളര്‍ത്തുകയും ചെയ്യുന്നു. സിങ്കം 3 റിലീസിന്റെ അന്ന് രാവിലെ 11.30ന് ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുമെന്ന് വെല്ലുവിളിച്ച റോക്കേഴ്സിനെ ഉടന്‍ അറസ്റ്റ് ചെയ്ത് അത് ഫേസ്ബുക്ക് ലൈവായി കാണിക്കുമെന്ന് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജയും പ്രതികരിച്ചിരുന്നു.
ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകന് ഹരി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം നടപടികളില്‍ നിന്ന് പിന്മാറണമെന്നാണ് സംവിധായകന് തമിഴ് റോക്കേഴ്സിനോട് പറയുന്നത്. “ഞങ്ങള്‍ ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങളെല്ലാം ഉള്‍പ്പെടുത്തി ആഹാരം പാചകം ചെയ്യുന്നവരാണ്. ഞങ്ങളുടെ തലയില്‍ കല്ലെടുത്ത് ഇടരുത്. ഇത്തരം നടപടികളില്‍ നിന്ന് പിന്മാറണം’ ഹരി പറയുന്നു
സൂര്യ നായകനാകുന്ന സിങ്കം 3 (സി 3) ഈ മാസം ഒമ്പതിനാണ് റിലീസ് ചെയ്യുന്നത്. അവസാനമായി ബോഗന്‍ എന്ന ജയം രവി ചിത്രമാണ് ഫെയ്സ്ബുക്കിലൂടെ തമിഴ് റോക്കേഴ്സ് തത്സമയം പ്രദര്‍ശിപ്പിച്ച സിനിമ.
Post Your Comments