എണ്‍പതുകളില്‍ മലയാള സിനിമയിലെ തിരക്കുള്ള ഒരു നായികയായിരുന്നു സുഹാസിനി. തമിഴ് സംവിധായകന് മണിരത്നവുമായുള്ള വിവാഹശേഷവും സുഹാസിനി സിനിമയിൽ നിറഞ്ഞു നിന്നു. എന്നാൽ വിവാഹം കഴിഞ്ഞതുമുതല്‍ നായികാ സ്ഥാനത്തിനു പകരം പ്രായമായ കഥാപാത്രങ്ങൾ ആയിരുന്നു തേടിയെത്തിയതെന്നു താരം പറയുന്നു.
മലയാളത്തിലെ തന്റെ നല്ല രണ്ട് സുഹൃത്തുക്കള്‍ ആയിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും. തമിഴനെ കല്ല്യാണം കഴിച്ചാല്‍ മലയാളത്തില്‍ സുഹാസിനി എന്ന നടിയെ നഷ്ടമാകുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. വിവാഹശേഷം അവരുമായിട്ടുണ്ടായിരുന്ന അടുപ്പമൊക്കെ പോയി.
കൂടെ അഭിനയിച്ചിരുന്ന താരങ്ങള്‍ ഇന്നും പ്രായം കുറഞ്ഞ നായികമാരുടെ നായകന്മാരായി വിലസുകയാണെന്ന് താരം പറയുന്നു. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പ്രായം കുറഞ്ഞ ടീനേജ് നായികമാരോടാണ് താത്പര്യം എന്നും തന്നെ പോലുള്ള ആദ്യകാല നായികമാരെ അവഗണിയ്ക്കുകയാണെന്നും സുഹാസിനി പറയുന്നു. മലയാള സിനിമാ ലോകം പഴയ നടിമാരെ മൂല്യം കുറച്ചു കാണുകയാണെന്നും സുഹാസിനി കുറ്റപ്പെടുത്തി. 2015 ലാണ് ഏറ്റവുമൊടുവില്‍ സുഹാസിനി മലയാളത്തില്‍ അഭിനയിച്ചത്. ലവ് 24×7, സാള്‍ട്ട് മാംഗോ ട്രീ എന്നീ ചിത്രങ്ങളില്‍ 2015ല്‍ നടി അഭിനയിച്ചു.
Post Your Comments