മലയാള സിനിമയിലേക്കുള്ള പ്രിയദര്‍ശന്റെ രണ്ടാം വരവ് അത്ര നല്ലതായിരുന്നില്ല. സ്ഥിരം കോമഡി ടൈപ്പ് ചിത്രങ്ങളില്‍ നിന്നുമാറി വ്യത്യസ്ഥമായൊരു ചിത്രം ചെയ്യാന്‍ കരുത്ത് പകര്‍ന്നത് മോഹന്‍ലാല്‍ ആണെന്ന് പ്രിയദര്ശന് പറയുന്നു.
മൂന്ന് വര്‍ഷത്തേക്ക് സിനിമ എടുക്കാന്‍ സാധിച്ചിട്ടില്ല. സിനിമ എടുക്കാനുള്ള കഴിവ് പോലും നഷ്ടപ്പെട്ടതായി തോന്നിയിരുന്നു. സിനിമയിലേക്ക് മടങ്ങി വരണമെന്ന് ലാലാണ് പറഞ്ഞത്. ഒരുമിച്ചു ഒരു സിനിമാ ചെയ്യാമെന്ന് ലാല്‍ പറഞ്ഞു. മുന്പത്തേത് പോലെ കോമഡി ചിത്രം വേണ്ടെന്നും ഞാനിത് വരെ പരീക്ഷിക്കാത്ത സിനിമ മതിയെന്നുമായിരുന്നു മോഹന്‍ ലാലിന്റെ നിര്‍ദ്ദേശ. അങ്ങനെയാണ് ഒപ്പം യാഥാര്‍ഥ്യമാകുന്നത്. മോഹന്‍ലാലുമായി നാല്‍പ്പതോളം സിനിമകള്‍ ചെയ്തിട്ടുണ്ട് അതില്‍ ഭൂരിഭാഗവും കോമഡി ചിത്രങ്ങളായിരുന്നു. ലാലിനൊപ്പം കോമഡി ചിത്രം ചെയ്യുന്നത് വളരെ ഈസിയാണെന്നും പ്രിയദര്ശന് കൂട്ടിച്ചേര്‍ത്തു.
Post Your Comments