GeneralNEWS

ഗ്രാമവിശാലതയും മനുഷ്യബന്ധങ്ങളുടെ നൈര്‍മല്യവും മലയാളിക്ക് പറഞ്ഞു തന്നത് എം.ടിയാണ്

ഗ്രാമവിശാലതയും മനുഷ്യബന്ധങ്ങളുടെ നൈര്‍മല്യവും മലയാളിക്ക് പറഞ്ഞു തന്നത് എം.ടിയാണെന്ന് മെഗാതാരം മമ്മൂട്ടി. മാക്ട നടത്തിയ പ്രണാമസന്ധ്യയില്‍ സമഗ്ര സംഭാവനക്കുള്ള ലെജന്‍ഡ് ഓണര്‍ പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പറഞ്ഞതും എഴുതിയതും ചര്‍ച്ചയായതും എം.ടിയാണെന്ന് മമ്മൂട്ടി പറഞ്ഞു. ഗുരുക്കന്മാരോടും മാതാപിതാക്കളോടും ബഹുമാനം കുറഞ്ഞുവരുന്ന ഇക്കാലത്ത് ഇതുപോലുള്ള ഓര്‍മകള്‍ അവസാനിക്കാതിരിക്കട്ടെയെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Untitled-2 copy

(മാക്ട നടത്തിയ പ്രണാമസന്ധ്യയില്‍ സമഗ്ര സംഭാവനക്കുള്ള ലെജന്‍ഡ് ഓണര്‍ പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക് മമ്മൂട്ടി സമ്മാനിക്കുന്നു)

ചലച്ചിത്രങ്ങള്‍ മഹാകാവ്യം പോലെ പഠിക്കണമെന്നായിരുന്നു എം.ടിയുടെ ഉപദേശം. സുഹൃത്ത് ശോഭന പരമേശ്വരന്‍ നായരുടെ ശാഠ്യവും നിര്‍ബന്ധവും മൂലമാണ് സിനിമയിലത്തെിയതെന്നും, സിനിമയെന്ന അദ്ഭുതപ്രപഞ്ചത്തില്‍ ഇടപെടാനും വിദഗ്ധര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും അവരുടെ ശൈലി നിരീക്ഷിക്കാനും സാധിച്ചുവെന്നും എം.ടി പറഞ്ഞു. സിനിമയെക്കുറിച്ച പഠനം അവസാനിക്കുന്നില്ല. തന്റെ എഴുത്ത് ഇന്നും ജനഹൃദയങ്ങളില്‍ സജീവമായി നിലകൊള്ളുന്നത് അതിന് രൂപവും ഭാവവും വികാരവും നല്‍കിയ നടീനടന്മാരും സാങ്കേതികവിദഗ്ധരും അടക്കമുള്ളവരുടെ കൂട്ടായ്മയും ആത്മാര്‍പ്പണവും കൊണ്ടാണെന്ന് പുരസ്കാരം സ്വീകരിച്ചു കൊണ്ട് എം.ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button