അമൃതം, പളുങ്ക് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട വിഷ്ണു ഉണ്ണികൃഷ്ണന് മലയാളത്തിലെ രണ്ട് വലിയ വിജയചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ്.കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ നായകനുമായി. സംസ്ഥാന കലോത്സവ സദസ്സുകളെ പൊട്ടിച്ചിരിപ്പിച്ച വിഷ്ണു പലതവണ മിമിക്രിയില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
സ്കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനം കൈവരിച്ച ശേഷം ട്രെയിനില്‍ തിരികെ മടങ്ങിയപ്പോള്‍ തനിക്ക് നേരിട്ട സങ്കടകരമായതും ആ സങ്കടം പിന്നീട് അഭിമാനമായി മാറിയ അനുഭവത്തെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് വിഷ്ണു.
യാത്രക്കിടെ ഒരാളുടെ പേഴ്സ് നഷ്ടപ്പെട്ടു. പേഴ്സ് നഷ്ടപ്പെട്ടയാള്‍ വിഷ്ണുവിനെ കണ്ടതും ഇവനാണ് പേഴ്സ് എടുത്തതെന്ന് പറഞ്ഞു ബഹളം വെച്ചു.
ദേഹ പരിശോധനയ്ക്ക് ശേഷം പേഴ്സ് എടുത്തതെന്ന് താനല്ലായെന്നു യാത്രക്കാര്‍ മനസിലാക്കിയ സന്തോഷത്തില്‍ വിഷ്ണു നില്ക്കുമ്പോള് വീണ്ടും അയാള്‍ പ്രശ്നമുണ്ടാക്കി. ഇവര്‍ ഒരാളായിരിക്കില്ല ഒരു ഗ്രൂപ്പ് ആയിരിക്കും. പേഴ്സ് ഇപ്പോള്‍ കൈമറിഞ്ഞു പോയിട്ടുണ്ടാകുമെന്ന് യാത്രക്കാരന് വിളിച്ചു പറഞ്ഞു. ഇതോടെ യാത്രക്കാര്‍ കള്ളനെന്ന സംശയത്തോടെ വീണ്ടും വിഷ്ണുവിനെ ുശ്രദ്ധിക്കാന് തുടങ്ങി .ഒടുവില്‍ അയാളിരുന്ന സീറ്റിനു താഴെ നിന്ന് അയാള്‍ക്ക് പേഴ്സ് തിരികെ ലഭിച്ചു.
അതിനിടയില്‍ ട്രെയിനിലെ ഒരു യാത്രക്കാരന് പത്രം വായിച്ചു കൊണ്ടിരിക്കുമ്പോള്‍ സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സ്ഥാനം കിട്ടിയ വിഷ്ണുവിന്റെ പേരും ഫോട്ടോയും പത്രത്തില്‍ ഉണ്ടായിരുന്നു. അത് വിഷ്ണുവാണെന്ന് മനസ്സിലാക്കിയ യാത്രക്കാരന് ആ വിവരം എല്ലാരോടും പറഞ്ഞു നിമിഷ നേരം കൊണ്ട് ട്രെയിനിലെ കള്ളന് കലയുടെ താരമായി.
Post Your Comments