മോഹന്‍ലാല്‍ ഇപ്പോൾ താമസിക്കുന്ന തേവരയിലെ വീട് വില്‍ക്കാനൊരുങ്ങുന്നു. അധികം വൈകാതെ ലാല്‍ എളമക്കരയിലേക്കു മാറുന്നതിനാലാണ് വീട് വില്‍ക്കുന്നതെന്ന് സൂചന. തേവരയില്‍ കായലോരത്തുള്ള വീടിനും സ്ഥലത്തിനും ഏകദേശം 20 കോടിയോളം വില വരും.
നഗരഹൃദയത്തില്‍ പുതിയ വീട് പണിതതിനാലാണ് നഗരത്തില്‍ നിന്ന് കുറച്ചകലെയുള്ള വീട് വില്ക്കാന് തീരുമാനിച്ചത്. ഭാര്യ സുചിത്രയുടെ ആഗ്രഹപ്രകാരം ചെന്നൈ മറീന ബീച്ചിനടുത്ത് ഒരു വര്‍ഷം മുമ്പ് പുതിയ വീട് മോഹന്‍ലാല്‍ പണിതിരുന്നു. ഏഴ് കോടിയോളം ചെലവിട്ടാണ് അത് പൂര്‍ത്തിയാക്കിയത്. കൊച്ചിയിലെ വീട്ടില്‍ മോഹന്‍ലാലും അമ്മ ശാന്തയും മകന് പ്രണവും മാത്രമാണുള്ളത്. ഭാര്യ സുചിത്ര ദുബായിലാണ്. ഇടയ്ക്കിടെ കൊച്ചിയില്‍ വരും. അല്ലെങ്കില്‍ താരം അവിടേക്ക് പോകും. മകള്‍ വിസ്മയ ഓട്രേലിയയില്‍ പഠിക്കുകയാണ്.
തിരുവനന്തപുരം മുടവന്‍മുഗളിലെ കുടുംബവീട് അത് പോലെ സംരക്ഷിക്കുന്നുണ്ട്. തിരുവനന്തപുരത്തെത്തിയാല് തിരുവല്ലത്തെ ഫ്ലാറ്റിലാണ് താരം താമസിക്കുന്നത്. ഊട്ടിയിലും താരത്തിന് വീടുണ്ട്. അവധിക്കാലം ചെലവഴിക്കാന്‍ വേണ്ടി യൂറോപ്യന്‍ മാതൃകയില്‍ നിര്‍മ്മിച്ചതാണത്.
മുമ്പ് തിരുവനന്തപുരം കവടിയാറില്‍ മോഹന്‍ലാലിന് ഇരുനില വീടുണ്ടായിരുന്നു. സിനിമയില്‍ തിരക്കേറിയതോടെ താരം മദ്രാസിലേക്ക് ചേക്കേറി. അതോടെയാണ് കവടിയാറിലെ വീട് വിറ്റത്. പുരാതന വാസ്തുവിദ്യയനുസരിച്ചാണ് തേവരയിലെ വീട് പണിതത്. തടിയിലാണ് വീടിന്റെ പകുതിയും. കൊച്ചിയിലും ചെന്നൈയിലും വീടിന് പുറമേ ഗസ്റ്റ്ഹൗസും താരത്തിനുണ്ട്.
Post Your Comments